പശുവിനെ ഇടിച്ച ഫെരാരിയുടെ അവസ്​ഥ, അത്​ വല്ലാത്തൊരു അവസ്​ഥയാണ്​ -വൈറൽ

ലോകത്തിൽ ഏറ്റവുംകൂടുതൽ ആരാധകരുള്ള സൂപ്പർ കാറുകൾ നിർമിക്കുന്നവരാണ്​​ ഇറ്റാലിയൻ ബ്രാൻഡായ ഫെരാരി. രണ്ട്​ കോടി മുതൽ മുകളിലേക്കാണ്​ ഫെരാരികളുടെ വില. കോടീശ്വരന്മാരുടെ കളിപ്പാട്ടമായ ഫെരാരിയുടെ വിലകൂടിയ മോഡലുകളിൽ ഒന്നാണ്​ 488 സ്​പൈഡർ. അഞ്ച്​ കോടിയോളം വിലവരും ഇൗ കാറിന്​. ഇത്തര​മൊരു ഫെരാരി 488 റോഡിലൂടെ കുതിച്ചുപായു​േമ്പാൾ ഒരു പശുവിനെ ഇടിച്ചാൽ എങ്ങിനെയിരിക്കും. തീർത്തും ഹൃദയഭേദകമായിരിക്കും അതെന്നാണ്​ ഗോവയിൽ നട​െന്നാരു സംഭവം വെളിപ്പെടുത്തുന്നത്​. അപകടത്തി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.

ഗോവയുടെ തലസ്ഥാനമായ പനാജിയിലെ ഹൈവേയിലാണ്​ സംഭവം. പെട്ടെന്ന് ഡിവൈഡർ കടന്ന് കാറിന് മുന്നിലേക്ക് വന്ന പശുവിനെ ഫെരാരി 488 ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്​ നെറ്റിസൺസ്​ പറയുന്നു. അപകട ശേഷം ​ഫെരാരിയുടെ മുൻവശം തകർന്നതായും പശു​ കാര്യമായ പരി​െക്കാന്നും ഏൽക്കാതെ രക്ഷപ്പെ​െട്ടന്നുമാണ്​ ലഭിക്കുന്ന വിവരം. കാറിലെ യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവം റിപ്പോർട്ട്​ ചെയ്​തവർ പറയുന്നു.


ഫെരാരി 488 ഒരു മിഡ് എഞ്ചിൻ കാറാണ്. അതായത് മുൻവശത്തല്ല എഞ്ചിന്റെ സ്ഥാനം. അപകടത്തിൽ വാഹനത്തി​െൻറ മുൻവശത്തിനാണ്​ കാര്യമായ നാശനഷ്​ടം ഉണ്ടായത്​. ഫെരാരി എഞ്ചിൻ നന്നാക്കുന്നത് ബോഡി വർക്​സിനേക്കാൾ ചിലവേറിയതായതിനാൽ ഇക്കാര്യത്തിൽ ഉടമക്ക്​ ആശ്വസിക്കാം. 488 സ്പൈഡറിന് ഏകദേശം 4.4 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഓൺറോഡ് വില ഏകദേശം അഞ്ച്​ കോടി രൂപയാണ്. ഈ വില ഓപ്‌ഷണൽ എക്സ്ട്രാകളൊന്നുമില്ലാതെയാണ്. അതു​കൂടി ചേർത്താൽ വില പിന്നേയും കുതിക്കും.

പശുക്കളുടെ സ്വന്തം റോഡുകൾ

ഉത്തരേന്ത്യൻ നഗരങ്ങളും നിരത്തുകളും മൃഗങ്ങളും കന്നുകാലികളും അലഞ്ഞുതിരിയുന്ന ഇടങ്ങളാണെന്നത്​ പ്രശസ്​തമാണ്​. വാഹനം ഒാടിക്കു​േമ്പാൾ കൃത്യമായി നിരത്ത്​ നിരീക്ഷിച്ചില്ലെങ്കിൽ അപകടമുണ്ടാകും. യാത്രക്കിടെ എപ്പോഴാണ്​ ഡിവൈഡറുകൾ മുറിച്ചുകടന്ന് ഒരു മൃഗം നമ്മുടെ മുന്നിലേക്കെത്തുക എന്നു​പറയുക പ്രയാസമാണ്​. അതുകൊണ്ടുത​െന്ന ഇന്ത്യയിൽ അതിവേഗ പാതകളിൽ വാഹനമോടിക്കുമ്പോൾ ഏറെ സൂക്ഷ്​മത പുലർത്തണം. ഇത്തരം റോഡുകളിൽ വാഹനം ഒാടിക്കു​േമ്പാൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഇവയാണ്.


1. റോഡിലെ മറ്റ് വാഹനങ്ങളും തടസങ്ങളും നിരീക്ഷിക്കുന്നതിന്​ ഇടവിട്ട്​ റിയർവ്യൂ മിററുകൾ നോക്കികൊണ്ടിരിക്കുക. ഒരു മൃഗം മുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ, പുറകിലുള്ള വാഹനമോടിക്കുന്നവരെ ബാധിക്കാതെ ബ്രേക്ക് ചെയ്യാനോ മറ്റോരു ലൈനിലേക്ക് മാറാനോ തയ്യാറായിരിക്കണം.

2. ബ്രേക്ക് ഇടാൻ കഴിയാത്തത്ര വേഗത വാഹനത്തിനുണ്ടെങ്കിൽ,ഹോൺ മുഴക്കുക. നായ്ക്കൾ ഉൾപ്പടെ മൃഗങ്ങൾക്ക്​ കാണുന്നതിനേക്കാൾ മികച്ച കേൾവിശക്തിയുണ്ട്. രാത്രിയിൽ ഉയർന്ന ബീം ഫ്ലാഷുകൾ ഉപയോഗിക്കുന്നതിനുപകരം ഹോൺ മുഴക്കുന്നത് വേഗത്തിൽ അവരെ വഴിയിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കും.

3. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വന്നാൽ പിന്നിലെ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുക.

4. നിങ്ങൾ വളരെ വേഗത്തിലാണെങ്കിൽ ഒരിക്കലും ലൈൻ മാറരുത്​. അത്​ അപകട സാധ്യത വർധിപ്പിക്കും.

5. മൃഗങ്ങളെ ഇടിച്ചുകഴിഞ്ഞാൽ വീണ്ടും യാത്ര ആരംഭിക്കുന്നതിന് മുമ്പ് റേഡിയേറ്ററിലെ കേടുപാടുകൾ പരിശോധിക്കുക. പശുക്കളെപ്പോലുള്ള വലിയ മൃഗങ്ങൾ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ വരുത്തും.

Tags:    
News Summary - 5 crore rupee Ferrari 488 Spider hits a cow in Goa: Here’s the result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.