Posted On
date_range Updated On
date_range വാനരവസൂരി; ജാഗ്രത നിർദേശം
പയ്യന്നൂർ: മണ്ഡലത്തിൽ വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ ജാഗ്രതനിർദേശങ്ങൾ നൽകിയതായി ടി.ഐ. മധുസൂദനൻ എം.എൽ.എ പറഞ്ഞു.
കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി വകുപ്പു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആരോഗ്യ വകുപ്പ് ജീവനക്കാരെ വിവരമറിയിക്കണം -എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.