ആർത്തവ വിരാമകാലം സുഖപ്രദമാക്കാം...

ആർത്തവ വിരാമം പലർക്കും പലവിധ ശാരീരിക വെല്ലുവിളി നേരിടേണ്ടി വരുന്ന കാലഘട്ടമാണ്​. ശാരീരിക അസ്വസ്​ഥതകൾ, മാനസിക പ്രശ്​നങ്ങൾ എന്നിവ പലരിലും ഇക്കാലയളവിൽ കാണപ്പെടാം. ആർത്തവ വിരാമ കാലഘട്ടത്തിൽ എന്തെല്ലാം പ്രശ്​നങ്ങളാണ്​ ഉണ്ടാകാൻ സാധ്യതയുള്ളത്​. അവയെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം...

എന്താണ് ആർത്തവ വിരാമം?
ആർത്തവം ഇല്ലാതാകുന്ന പ്രതിഭാസമാണ് ആർത്തവ വിരാമം. ഓവറിയിലെ അണ്ഡോല്പാദനം നിലക്കുന്നതോടെയാണ് ആർത്തവം നിലയ്ക്കുന്നത്. 45 വയസ്സുമുതൽ 55 വയസു വരെയുള്ള കാലഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്. 40 വയസിനു മുൻപും അപൂർവമായി ആർത്തവ വിരാമം വരാം. അതിന് പല കാരണങ്ങൾ ഉണ്ടാകാം. ചില ചികിത്സകളുടെ പാർശ്വഫലമായിട്ടും ഇതുണ്ടാകാം.

മാറ്റങ്ങൾ
ആർത്തവ വിരാമത്തോടെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ശരീരത്തിൽ ഈസ്ട്രോജൻ എന്ന ഹോർമോണി​​​െൻറ അഭാവമാണ് അതിൽ പ്രധാനം. ശാരീരികവും മാനസികവുമായ പല മാറ്റങ്ങൾക്കും ഇത് ഇടയാക്കുന്നു.

ലക്ഷണങ്ങൾ

  1. യോനിയിൽ വരൾച്ച : ഈസ്ട്രോജൻ കുറയുന്നതോടെ യോനിയിലെ ഉൾതൊലി വരളുകയും കട്ടി കുറയുകയും ചെയ്യുന്നു. ഇത് ചൊറിച്ചിൽ, അണുബാധകൾ, ലൈംഗികബന്ധത്തിന് ബുദ്ധിമുട്ട്, ബന്ധപ്പെടുമ്പോഴുള്ള വേദന എന്നിവ ഉണ്ടാക്കുന്നു.
  2. കൃത്യതയില്ലാത്ത രക്ത സ്രാവം: ആർത്തവ വിരാമ ആകുന്നതോടെ മാസമുറ നേരത്തെയായി തുടങ്ങുന്നു.
  3. ചൂട് അനുഭവപ്പെടുക. ശരീരം പെട്ടന്ന് ചൂടാകുന്നു. ദേഹം മുഴുവൻ 30 സെക്കൻറ്​ മുതൽ ഒരു മിനിറ്റ് വരെ നേരം ചൂട് അനുഭവപ്പെടുകയും പിന്നീട് സാധാരണപോലെ ആകുകയും ചെയ്യുന്നു. ഹോട്ട് ഫ്ളാഷസ് എന്നാണ് ഇത് അറിയപ്പെടുന്നത്. തലയിലോ മറ്റോ തുടങ്ങി ശരീരം മുഴുവൻ വ്യാപിക്കുന്നതായാണ് ഇത് അനുഭവപ്പെടുക.
  4. ചിലപ്പോൾ രാത്രിയിൽ അമിത വിയർപ്പ് അനുഭവപ്പെടാം.
  5. ഉറക്കം വരാതിരിക്കുകയോ, ഉറക്കത്തിൽ നിന്ന് വിയർത്തോലിച്ച് ഉണരുകയോ ചെയ്യും.
  6. പകൽ സമയത്തും ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.
  7. മൂത്രാശയ രോഗങ്ങൾ പതിവായി അനുഭവപ്പെടും. അണുബാധകൾ പതിവാകുകയും ചിലർക്ക് മൂത്രം അറിയാതെ പോകുക, എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
  8. മാനസികമായി അസ്വസ്ഥകൾ, മൂഡ് മാറ്റങ്ങൾ, ക്ഷീണം, ഓർമ്മക്കുറവ് എന്നിവ ഈ സമയത്തുണ്ടാകാം.

ബുദ്ധിമുട്ടുകൾ എങ്ങനെ ഒഴിവാക്കാം ?

1.വിറ്റാമിൻ ഇ
വിറ്റാമിൻ ഇ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചൂടും അനുബന്ധ പ്രശ്നങ്ങളും ഒഴിവാക്കാൻ ഇത് സഹായിക്കും.

2.വ്യായാമം
പതിവായി വ്യായാമം ചെയ്യുക. വ്യായാമം ഹൃദ്രോഗം, അസ്ഥി ക്ഷയം എന്നിവയെ തടയും. മാനസിക ആരോഗ്യത്തിനും വ്യായാമം നല്ലതാണ്.

3.എണ്ണ തേച്ചുകുളി
ആയുർവേദ പ്രകാരം ശരീര പ്രകൃതിക്കും ലക്ഷണങ്ങൾക്കും അനുസരിച്ചുള്ള യുക്തമായ തൈലം ഉപയോഗിച്ച് കുളിക്കുന്നത് ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും. ഉറക്കം ശരിയാകും, തേയ്മാനത്തെ തടയും.

4.ഔഷധക്കുളി
വാത പിത്തഹര ഔഷധങ്ങൾ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ലക്ഷണങ്ങളെ കുറയ്ക്കുന്നു. കുറുന്തോട്ടി, ഒരില, മൂവില, എന്നിവയൊക്കെ ഇതിന് അനുയോജ്യമാണ്.

5.യോഗ ശീലമാക്കൂ
യോഗ ശീലമാക്കുന്നത് മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം തരും. ദോഷാവസ്ഥയ്ക്ക് അനുസരിച്ചുള്ള പ്രാണായാമം നല്ലതാണ്.

6.പഞ്ചകർമ്മം
പഞ്ചകർമ്മങ്ങളായ വിരേചനം, വസ്തി എന്നിവയും വൈദ്യ നിർദ്ദേശപ്രകാരം ചെയ്യാവുന്നതാണ്.

7.അവഗാഹം (സിറ്റ്സ് ബാത്ത്)
യോനിയിൽ വരൾച്ച, വേദന മുതലായ പ്രശ്നങ്ങൾക്ക് ചെറു ചൂടുവെള്ളം ടബ്ബിൽ എടുത്ത് അതിൽ ചൂടാറുന്നത് വരെ ഇറങ്ങിയിരിക്കുന്നത് സഹായകമാണ്.

8.ആഹാരം
ധാരാളം പഴങ്ങളും, പഴച്ചാറുകളും ശീലമാക്കുക. ഇലക്കറികൾ കഴിക്കുക. മസാല എരിവ് എന്നിവ കുറയ്ക്കുക. കാൽസ്യം അടങ്ങിയ ആഹാര സാധനങ്ങൾ കഴിക്കുക. പാൽ, നെയ്യ് എന്നിവ ശീലമാക്കുക.

Tags:    
News Summary - How to Treat Menopause -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.