സബീഖ ഫൈസലിന്റെ കവിതാ സമാഹരമായ മിശ്കാത്തിന്റെ പ്രകാശനം നിസാർ തളങ്കര നിർവഹിക്കുന്നു
Posted On
date_range Updated On
date_range ‘മിശ്കാത്ത്’ പ്രകാശനം ചെയ്തു
ഷാർജ: യുവ എഴുത്തുകാരി സബീഖ ഫൈസൽ രചിച്ച അഞ്ചാമത്തെ പുസ്തകമായ ‘മിശ്കാത്ത്’ കവിതാസമാഹാരം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഹാറൂൺ കാക്കാടിന് നൽകി പ്രകാശനം നിർവഹിച്ചു. ഹമീദ് ചങ്ങരംകുളം പുസ്തകപരിചയം നടത്തി.
നിസാർ തളങ്കര, ബഷീർ തിക്കോടി, ഹാറൂൺ കക്കാട്, പ്രതാപൻ തായാട്ട്, മുബാറക് അസീസ്, പ്രവീൺ പാലക്കീൽ എന്നിവർ സംസാരിച്ചു. എഴുത്തുകാരി സബീഖ ഫൈസൽ മറുമൊഴി നടത്തി. ഹരിതം ബുക്സ് ആണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.