കെ.എം.സി.സി എക്സിക്യൂട്ടിവ് പഠനക്യാമ്പ് ലോഗോ പ്രകാശനം ചെയ്യുന്നു
ദുബൈ: തൃശൂർ ജില്ല കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിക്കുന്ന സിയാദ എക്സിക്യൂട്ടിവ് പഠനക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം മണ്ഡലം ഭാരവാഹികൾ നിർവഹിച്ചു. ജില്ലയിലെ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ തൻവീർ കാളത്തോട്, മുഹമ്മദ് റസൂൽ ഖാൻ, മുസമ്മിൽ ദേശമംഗലം, ഷഹീർ ചെറുതുരുത്തി, റുഷാഫിദ്, അലി വെള്ളറക്കാട്, ഷകീർ കുന്നിക്കൽ, നൗഫൽ മുഹമ്മദ്, മുഹമ്മദ് അർഷാദ്, സാദിക്ക് തിരുവത്ര, മുഹമ്മദ് അസ്ലം, റഈസ്, ബഷീർ സൈദു, മുബഷിർ മുറ്റിചൂർ, ശറഫുദ്ദീൻ കൈപ്പമംഗലം, മുസ്തഫ നെടുംപറമ്പ്, അസ്കർ പുത്തൻചിറ, സലാം മാമ്പ്ര, ഹംസ ചിരട്ടകുന്ന് എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല, ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, ജില്ല ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.വി.എം മുസ്തഫ, കബീർ ഒരുമനയൂർ, ബഷീർ പെരിഞ്ഞനം, മുഹമ്മദ് അക്ബർ, നൗഷാദ് ടാസ്, നൗഫൽ പുത്തൻപുരക്കൽ, ഷമീർ പണിക്കത്ത്, പ്രവർത്തക സമിതി അംഗം അലി അകലാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.