ആയിഷ
Posted On
date_range Updated On
date_range എറണാകുളം സ്വദേശിനി അബൂദബിയില്‍ നിര്യാതയായി
അബൂദബി: മകള്‍ക്കൊപ്പം താമസിച്ചുവന്ന എറണാകുളം സ്വദേശിനി അബൂദബിയില്‍ നിര്യാതയായി. എടവനക്കാട് വലിയ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. അബൂദബി ബിന്‍ അലി ആന്റ് സേഫ് കെയര്‍ ഗ്രൂപ് സി.ഇ.ഒ. ഒമര്‍ അലിയുടെ ഭാര്യ മാതാവാണ്.
ഞായറാഴ്ച രാവിലെ 11 മണിയോടെ ഇടപ്പള്ളി വട്ടേക്കുന്നം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കള്‍: മുഹമ്മദ് ജെസ്സി (റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍, പി.ഡബ്ലു.ഡി), ജെസിയ മൂസ (ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്), സജിത റാഫി (എ.ഇ.ഇ എം.ഇ.എസ്.), മിനി നജീബ് (അല്‍ഐന്‍), സിനി ഒമര്‍ അലി (ഓപറേഷന്‍ മാനേജര്‍, ബിന്‍ അലി ഗ്രൂപ്പ്, അബൂദബി). മരുമക്കള്‍: നിഷ (കെ.എസ്.ഇ.ബി), മൂസ (ദുബൈ), മുഹമ്മദ് റാഫി (ജോയന്റ് ഡയറക്ടര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ്), നജീബ് (അല്‍ഐന്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.