Posted On
date_range Updated On
date_range എമിറേറ്റ്സ് വിമാനം തിരിച്ചുവിട്ടു
ദുബൈ: കാനഡയിലെ ടൊറന്റോയിലേക്ക് പറന്ന എമിറേറ്റ്സിന്റെ വിമാനം ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരിൽ ഒരാൾക്ക് അടിയന്തര ചികിത്സ ആവശ്യമായതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗ്ലാസ്ഗോയിലെത്തിച്ച യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി പ്രസ്താവനയിൽ കമ്പനി അറിയിച്ചു. യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിച്ച അധികൃതർ, യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യസംരക്ഷണത്തിന് കമ്പനി ഏറ്റവും പ്രാമുഖ്യം നൽകുന്നതായി വ്യക്തമാക്കി. പിന്നീട് വിമാനം ടൊറന്റോയിലേക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.