Posted On
date_range Updated On
date_range ഡോക്യുമെൻററി പ്രകാശനം ചെയ്തു
അൽഐൻ: ഖുർആനിനേയും മുഹമ്മദ് നബിയെയും അനുധാവനം ചെയ്യുന്ന യഥാർഥ വിശ്വാസിക്ക് ഭീകരവാദിയോ തീവ്രവാദിയോ ആകാൻ സാധ്യമല്ലെന്നുംകാരുണ്യത്തിെൻറ മതമായ ഇസ്ലാമിന് നേരെയുള്ള തീവ്രവാദ ആരോപണങ്ങൾക്ക് പിന്നിൽ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുടെ കച്ചവടക്കണ്ണ് മാത്രമാണെന്നും ഇന്ത്യൻ സോഷ്യൽ സെൻറർ ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ അഭിപ്രായപ്പെട്ടു.
വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ പുറത്തിറക്കിയ ‘ഭീകരവാദം മുഖംമൂടി അഴിക്കുന്നു’ ഡോക്യുമെൻററിയുടെ പ്രകാശനം അൽഐനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സമാജം ജനറൽ സെക്രട്ടറി ശിവദാസൻ, സലാഹുദ്ദീൻ കാശിഫി, അബ്ദുൽ ജബ്ബാർ, ശമീർ അഹ്മദ്, അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.