Posted On
date_range Updated On
date_range ഷാര്‍ജ- കോഴിക്കോട് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം എട്ടുമണിക്കൂറിലധികം വൈകി
ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം എട്ട് മണിക്കൂറിലധികം വൈകി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെടേണ്ട വിമാനം രാത്രി 11 വരെ പുറപ്പെട്ടിട്ടില്ല. കുട്ടികളും സ്ത്രീകളുമടക്കം നൂറിലധികം യാത്രക്കാരെ ഇത് വലച്ചു. വിമാനത്താവളത്തിലത്തെി കാത്തിരുന്ന യാത്രക്കാര്‍ക്ക് വൈകിട്ട് മൂന്നരക്ക് ശേഷമാണ് വിമാനം വൈകുമെന്ന ഇ- മെയില്‍ സന്ദേശം ലഭിച്ചത്. കോഴിക്കോട്ട് നിന്ന് ഷാര്‍ജയിലെത്തേണ്ട വിമാനം എത്താതിരുന്നതാണ് വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ വൈകിട്ട് ഹോട്ടലിലേക്ക് മാറ്റി. രാത്രി 9.30ഓടെ വീണ്ടും വിമാനത്താവളത്തിലത്തെിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.