സൗദിയിലെ 11ാമത്തെ കിരീടാവകാശി; ചെറുപ്പം കൊണ്ട്​ രണ്ടാമന്‍

റിയാദ്: ആധുനിക സൗദിയുടെ ഏകീകരണത്തിന് ശേഷം കിരീടാവകാശി പദവിയിലെത്തുന്ന 11ാമത്തെ രാജകുടുംബാംഗമാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. രാഷ്​ട്രസ്ഥാപകന്‍ അബ്​ദുല്‍ അസീസ് രാജാവി​​​െൻറ ഭരണകാലത്ത് മകന്‍ സുഊദിനെയാണ് ആദ്യകിരീടാവകാശിയായി പിതാവ് നിയമിച്ചത്. അബ്​ദുല്‍ അസീസ് രാജാവി​​​​െൻറ മരണശേഷം സ്ഥാനമേറ്റ സുഊദ് രാജാവ് അമീര്‍ ഫൈസലിനെ കിരീടാവകാശിയായി നിയമിച്ചു. ശേഷം അമീര്‍ ഖാലിദ്, അമീര്‍ ഫഹദ്, അമീര്‍ അബ്​ദുല്ല എന്നിവര്‍ തുടര്‍ച്ചയായി കിരീടാവകാശിയായും പിന്നീട് രാജാക്കന്മാരായും സ്ഥാനമേറ്റു. 

എന്നാല്‍ അബ്​ദുല്ല രാജാവി​​​െൻറ കാലത്ത് ആദ്യം കിരീടാവകാശിയായ അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്​ദുല്‍ അസീസും ശേഷം കിരീടാവകാശിയായ അമീര്‍ നായിഫ് ബിന്‍ അബ്​ദുല്‍ അസീസും ആ പദവിയില്‍ തുടരുന്നതിനിടെ മരണപ്പെട്ടു. ശേഷം കിരീടാവകാശിയായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് രാജാവായി സ്ഥാനമേറ്റപ്പോള്‍ അന്ന് രണ്ടാം കിരീടാവകാശിയായിരുന്ന അമീര്‍ മുഖ്രിനെയാണ് ആദ്യം കിരീടാവകാശിയായി നിയമിച്ചത്. അമീര്‍ മുഖ്രിന്‍ ബിന്‍ അബ്​ദുല്‍ അസീസ് സ്വയം രാജിവെച്ച ഒഴിവിലേക്കാണ് അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ രാജ്യത്തി​​​െൻറ ചരിത്രത്തിലെ പത്താമത്തെ കിരീടാവകാശിയായി നിയമിച്ചത്. 

11ാമത് സ്ഥാനമേറ്റ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ രാജകുടുംബാംഗങ്ങളില്‍ രണ്ടാമനാണ്. ആദ്യ കിരീടാവകാശി അമീര്‍ സുഊദ് ബിന്‍ അബ്​ദുല്‍ അസീസ് സ്ഥാനമേല്‍ക്കുമ്പോള്‍ 31 വയസ്സും നാല് മാസവുമായിരുന്നു പ്രായമെങ്കില്‍ അമീര്‍ മുഹമ്മദിന് 31 വയസ്സും പത്ത് മാസവുമുള്ളപ്പോഴാണ് കിരീടാവകാശി പദവിയിലെത്തുന്നത്​.

Tags:    
News Summary - uae crown prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.