പ്രസവിച്ച് ഏഴാം നാളില്‍ മലയാളി അധ്യാപിക റിയാദില്‍ നിര്യാതയായി

റിയാദ്: അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ യൂണിവേഴ്സിറ്റി വിസിറ്റിംങ് ലക്ചറും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലയാളി യുവതി റിയാദില്‍ നിര്യാതയായി. എല്‍.ജി കമ്പനിയിലെ എന്‍ജിനീയര്‍ ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷന്‍ സ്വദേശി സഹീര്‍ അബ്ദുല്‍ അസീസിന്‍െറ ഭാര്യ ഷംന സഹീര്‍ (30) ആണ്  റിയാദിലെ സ്വകാര്യ ആശുപത്രിയില്‍  വെള്ളിയാഴ്ച പുലര്‍ച്ചെ  മരിച്ചത്.  ഒരാഴ്ച്ച മുന്‍പ് ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയ ഇവര്‍ക്ക് പ്രസവാനന്തര വിശ്രമത്തിനിടെ വീണ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് രക്തത്തിലുണ്ടായ അണുബാധ ഹൃദയസ്തംഭന കാരണമാവുകയായിരുന്നു എന്നാണ് വിവരം. 

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ളിനിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ ക്വാര്‍ട്സിന്‍െറ കണ്‍സള്‍ട്ടന്‍റായി സേവനം ചെയ്യുന്ന ഷംന നേരത്തെ റിയാദില്‍ നടന്ന സൗദി ഇന്‍റര്‍നാഷനല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. കോട്ടയം ആതിമ്പുഴ കൊച്ചു പറമ്പില്‍ ഷൂക്കൂര്‍ - സഫ്റത്ത് ദമ്പതികളുടെ മകളാണ്. നവജാത ശിശുവിനു പുറമെ രണ്ട് വയസ്സ് പ്രായമായ പെണ്‍കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തയാക്കി ശനിയാഴ്ച്ച  റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 
 

Tags:    
News Summary - shamna death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.