?????? ??????????

കടകളിലെ വനിതാവത്കരണം മൂന്നാം ഘട്ടം ഒക്ടോബറില്‍

റിയാദ്: സൗദിയില്‍ കടകളിലെ വനിതാവത്കരണത്തി​​െൻറ മൂന്നാം ഘട്ടം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്​ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വനിതകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കുന്ന കടകളില്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ വനിതവത്കരണം വിജയം കണ്ട സാഹചര്യത്തിലാണ് തുടർഘട്ടം നടപ്പാക്കുന്നത്.
എന്നാല്‍ പുതിയ ഹിജ്റ വര്‍ഷം ആദ്യം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന വനിതവത്കരണം ഒരു മാസം വൈകി സഫര്‍ ആദ്യം (ഒക്ടോബര്‍ 21) മുതലാണ് നടപ്പാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
സ്ഥാപന ഉടമകള്‍ക്ക് കൂടുതല്‍ മുന്നൊരുക്കത്തിന് ഒരു മാസത്തെ വൈകിക്കല്‍ കൂടുതല്‍ അവസരം നല്‍കും. സ്വദേശി യുവതികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കാന്‍ പുതിയ തീരുമാനം കാരണമാകുമെന്ന് മന്ത്രാലയ വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.
സ്ത്രീകളുടെ വസ്ത്രശാലകൾക്ക്​ പുറമേ അവർ ഉപയോഗിക്കുന്ന മറ്റുവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും മൂന്നാം ഘട്ടത്തില്‍ വനിതവത്കരണം നടപ്പാക്കും.
സുഗന്ധദ്രവ്യം, വിവാഹ വസ്ത്രങ്ങള്‍, നിശാവസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, സോക്സുകള്‍ തുടങ്ങിയവ വിൽക്കുന്ന കടകളാണ്​ ഇതിൽപെടുക. മാതൃ, ശിശു സംരക്ഷണ വസ്തുക്കള്‍, സൗന്ദരവര്‍ധക വസ്തുക്കള്‍ എന്നീ കടകളിലും സ്വദേശി സ്ത്രീകളെ നിയമിക്കണം. ഷോപ്പിങ് മാളുകള്‍ക്കകത്തും പുറത്തുമുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കെട്ടിടത്തിലുള്ള സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ നിയമം ബാധകമാണ്.

 

Tags:    
News Summary - ladis staff, saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.