റിയാദിൽ നടന്ന 23ാമത്​ ലേൺ ദ ഖുർആൻ ദേശീയ സംഗമ സമാപന സമ്മേളനം ഡോ. അലി ബിൻ നാസർ അൽശലആൻ ഉദ്​ഘാടനം ചെയ്യുന്നു

ഇസ്​ലാമിനെ യഥാർഥ ഉറവിടത്തിൽനിന്നാണ്​​ മനസ്സിലാക്കേണ്ടത്​ -ഡോ. അലി ബിൻ നാസർ അൽശലആൻ

റിയാദ്​: ഇസ്​ലാമിന്‍റെ മൂല്യങ്ങളെയും സംസ്കാരത്തെയും അതിന്‍റെ യഥാർഥ ഉറവിടത്തിൽനിന്ന് മനസ്സിലാക്കാത്തവരാണ് മതത്തെ അവമതിക്കുന്നതെന്ന്​ സൗദി മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ബത്​ഹ ദഅ്‌വ അവയർനസ് സൊസൈറ്റി ഡയറക്ടറും കിങ്​ സഊദ് യൂനിവേഴ്സിറ്റി ഇസ്​ലാമിക കർമശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. അലി ബിൻ നാസർ അൽശലആൻ പറഞ്ഞു.

റിയാദിലെ താഖത് വ്യൂ ഓഡിറ്റോറിയത്തിലും ഓപൺ ഗ്രൗണ്ടിലുമായി നടന്ന 23ാമത്​ ലേൺ ദ ഖുർആൻ ദേശീയ സംഗമ സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുർആനും പ്രവാചകചര്യകളും കലർപ്പില്ലാതെ ജീവിതത്തിൽ പ്രാവർത്തികമാക്കി മുസ്​ലിംകൾ ജീവിക്കുന്ന പ്രബോധകരാകാൻ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വിശുദ്ധ ഗ്രന്ഥം, അതുല്യം, അതിജീവനത്തിന്‍റെ മാർഗരേഖ'എന്ന വിഷയത്തിൽ എം.എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി. 'ജീവിതം: പ്രതിസന്ധികളിൽ പതറാതെ'എന്ന വിഷയത്തിൽ അൻസാർ നന്മണ്ട സംസാരിച്ചു. റിയാദ് ഏരിയ നീതിന്യായ മന്ത്രാലയം പരിഭാഷകനും ബത്​ഹ ദഅ്‌വ അവയർനസ് സൊസൈറ്റി മലയാള ഭാഗം മേധാവിയുമായ മുഹമ്മദ് കുട്ടി കടന്നമണ്ണ ആമുഖഭാഷണം നടത്തി.

വിവിധ രാജ്യങ്ങളിൽനിന്നായി ആയിരക്കണക്കായ പഠിതാക്കളിൽ ലേൺ ദ ഖുർആൻ ഗ്ലോബൽ ഫൈനൽ പരീക്ഷയിലെ റാങ്ക് ജേതാവ് റാഫിഅ ഉമറിനെ ഒരു ലക്ഷം രൂപ ഉപഹാരവും പ്രശസ്തിപത്രവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

നാലു വേദികളിലായി ഉദ്ഘാടന സമ്മേളനം, സംഘടന മീറ്റ്, നവോത്ഥാന സെഷൻ, ദാഈ മീറ്റ്, വനിതാവേദി, സാംസ്കാരിക സമ്മേളനം, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടി 'കളിത്തട്ട്', സമാപന സമ്മേളനം, സമ്മാന വിതരണം എന്നിങ്ങനെ വിവിധ സെഷനുകളിലായി രാവിലെ 10ന്​ ആരംഭിച്ച പരിപാടി രാത്രി 10 വരെ നടന്നു. സ്വാഗതസംഘം ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു.

ടി.എം. അഹമ്മദ്​ കോയ, പി. നൗഷാദ് അലി, മഹ്​റൂഫ്​ പരപ്പനങ്ങാടി, അബ്ദുറഹ്മാൻ ആലുവ, ബഷീർ പാലക്കാട്, ഉമർ കൂൾടെക്, നിസാർ പാലക്കാട്, അബൂബക്കർ മൂന്നിയൂർ, സി.പി. മുസ്തഫ, ബഷീർ പുളിക്കൽ, ഫിറോസ് കോഴിക്കോട്, വി.എം. അഷ്റഫ്, അറഫാത്ത് കോട്ടയം, അബ്ബാസ് ചെമ്പൻ, ഡോ. മുഹമ്മദ് ഫാറൂഖ്, ഹബീബ് റഹ്മാൻ മേലെവീട്ടിൽ, ഷറഫുദ്ദീൻ പുളിക്കൽ, ഫൈസൽ പുനൂർ, മൂസാ തലപ്പാടി, അഡ്വ. അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ ബുഹാരി, മുജീബ് അലി തൊടികപ്പുലം, സഈദ് കുമരനല്ലൂർ, അജ്മൽ മദനി, ശിഹാബ് സലഫി, ടി.എം. അഹമ്മദ് കോയ, വി.ജെ. നസറുദ്ദീൻ, ഷംനാദ് കരുനാഗപ്പള്ളി, മിൻഹാജ് തുടങ്ങിയവർ പ​ങ്കെടുത്തു,

Tags:    
News Summary - Islam must be understood from its original source -Dr. Ali bin Nasser Al-Shalaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.