സൗദിയിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

ബുറൈദ: മലയാളി താമസസ്ഥലത്ത്​ കുഴഞ്ഞുവീണ്​ മരിച്ചു. ഖസിം പ്രവിശ്യയിലെ ഉനൈസയിൽ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പിൽ മുഹമ്മദ്, ഫാത്വിമ  ദമ്പതികളുടെ മകൻ ഇക്ബാൽ കോർമത്ത് (38) ആണ് മരിച്ചത്​.​ ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ്​ ഇയാൾ താമസിച്ചിരുന്നത്​. ഇവിടെ തുർക്കിഷ് ഹോട്ടലിൽ  പാചകക്കാരനായിരുന്നു. കർഫ്യൂ കാരണം രണ്ടു മാസമായി ഹോട്ടൽ അടച്ചിരിക്കുകയാണ്​. ജോലിയില്ലാതെ താമസസ്ഥലത്ത്​ കഴിയുകയായിരുന്നു. രാവിലെ ഛർദ്ദിൽ  ഉണ്ടാവുകയും വൈകീ​േട്ടാടെ കൂടുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട്​ ശ്വാസതടസം അനുഭവപ്പെട്ടതായും സുഹൃത്തുക്കൾ  പറയുന്നു. 12 വർഷമായി പ്രവാസിയാണ്​. ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്​. ഭാര്യ: സഫീന. വിവാഹം കഴിഞ്ഞു ഒമ്പത് വർഷം കഴിഞ്ഞെങ്കിലും  കുട്ടികൾ ആയിട്ടില്ല. സഹോദരൻമാരായ അലി കോർമത്ത്, ഷംസു, കബീർ എന്നിവർ ബുറൈദയിൽ ഉണ്ട്. മൂന്നു സഹോദരിമാരും മറ്റൊരു സഹോദരനും നാട്ടിലാണ്​.  ഉമ്മയുടെ സഹോദര പുത്രന്മാരായ ഹംസ, ഹുസൈൻ എന്നിവർ ഇദ്ദേഹത്തോടൊപ്പം ഉനൈസയിലെ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്​. മൃതദേഹം ബുറൈദ സെൻട്രൽ  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനുവേണ്ടി ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രംഗത്തുണ്ട്.
Tags:    
News Summary - malayali died unaizah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.