കിസ്‍വയോടൊപ്പം കഅ്ബയിൽ സ്ഥാപിക്കാനുള്ള ഫലകവുമായി ഇരുഹറം കാര്യാലയം മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്

കഅ്​ബയെ പുതപ്പിക്കുന്നത്​ മുഹർറം ഒന്നിലേക്ക് മാറ്റി

ജിദ്ദ: കഅ്​ബയുടെ കിസ്​വ കൈമാറ്റം ദുൽഹജ്ജ്​ പത്തിന്​ നടക്കും. ഇത്തവണ ബലിപെരുന്നാൾ ദിവസമായിരിക്കും കിസ്​വ കൈമാറ്റമെന്നും സൽമാൻ രാജാവ്​ കഅ്​ബയുടെ മുതിർന്ന പരിചാരകന്​ കിസ്​വ കൈമാറുമെന്നും ഇരുഹറം കാര്യാലയം മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ വ്യക്തമാക്കി. പഴയ കിസ്​വ മാറ്റി പുതിയത്​ കഅ്​ബയെ പുതപ്പിക്കുന്നത്​ മുഹർറം ഒന്നിനായിരിക്കുമെന്ന്​​ അദ്ദേഹം പറഞ്ഞു. പതിവനുസരിച്ച്​ ദുൽഹജ്ജ്​ ആദ്യത്തിലാണ്​ പുതിയ കിസ്​വ കൈമാറ്റ ചടങ്ങ്​ നടക്കാറ്​. സൽമാൻ രാജാവിനുവേണ്ടി മക്ക ഗവർണറാണ്​ ഇരുഹറം കാര്യാലയത്തിൽനിന്ന്​ കിസ്​വ കഅ്​ബയുടെ പരിചാരകന്​ കൈമാറുന്നത്​. പിന്നീട്​ ദുൽഹജ്ജ്​ പത്ത്​ അറഫ ദിനത്തിലാണ്​ കഅ്​ബയെ അത്​ പുതപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ കിസ്​വ ​കൈമാറ്റ ചടങ്ങ്​ ദുൽഹജ്ജ്​ പത്തിലേക്കും പുതപ്പിക്കൽ മുഹറം ആദ്യ​ത്തിലേക്കും മാറ്റിയിരിക്കുകയാണ്​. പുതിയ കിസ്​വയുടെ നിർമാണ ജോലികൾ പൂർത്തിയായിട്ടുണ്ട്​. 

Tags:    
News Summary - Covering the Kaaba was moved to Muharram 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.