കുവൈത്ത് സിറ്റി: താൽക്കാലിക ഇവന്റ് ടെന്റുകൾ നീക്കം ചെയ്യാൻ നിര്‍ദേശം നല്കി കുവൈത്ത് മുനിസിപ്പാലിറ്റി. ഒരാഴ്ചയ്ക്കുള്ളിൽ ഇവന്റ് ടെന്റുകളും വിവാഹ ടെന്റുകളും പൊളിച്ചുമാറ്റണം. ചട്ടങ്ങൾ വഴി ഭൂമി പുനഃസംഘടിപ്പിക്കാനുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾ സുഗമമാക്കുന്നതിനാണ് നടപടിയെന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടറുമായ മുഹമ്മദ് അൽ മുതൈരി പറഞ്ഞു.
കാലയളവ് അവസാനിക്കുന്നതിന് മുമ്പായി ടെന്റുകള്‍ പൊളിച്ച് നീക്കിയില്ലെങ്കില്‍ സൂപ്പർവൈസറി ടീമുകൾ ആവശ്യമായ നടപടി സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്ന ടെന്റ് ഉടമകള്‍ക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.