Posted On
date_range Updated On
date_range കുവൈത്തിൽ വെള്ളിയാഴ്ച ചന്ദ്രഗ്രഹണം
കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത വെള്ളിയാഴ്ച ചന്ദ്രഗ്രഹണം ഉണ്ടാകുമെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വൈകീട്ട് 6.18 ന് ആരംഭിക്കുന്ന ഗ്രഹണം രാത്രി 10.31ന് അവസാനിക്കും.
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനിൽ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയം സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴലാകും ചന്ദ്രനിൽ പതിക്കുക.
ശവ്വാൽ മാസത്തിലെ പൗർണമി വെള്ളിയാഴ്ച ഗ്രഹണ പ്രതിഭാസത്തിന്റെ മധ്യത്തിൽ പൂർത്തിയാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.രാത്രി എട്ടരയോടെ ചന്ദ്രൻ പൂർണമാകുമെന്നതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.