Posted On
date_range Updated On
date_range വഖഫ് ഭേദഗതി നിയമം: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം ഇന്ന്
കുവൈത്ത് സിറ്റി: ഭരണഘടന വിരുദ്ധമായി കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകീട്ട് ആറിന് അബ്ബാസിയ യുനൈറ്റഡ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ ഒ.ഐ.സി.സി, കല, കെ.കെ.ഐ.സി, കെ.ഐ.ജി, കെ.ഐ.സി, ഐ.സി.എഫ്, കെ.കെ.എം.എ, ഐ.ഐ.സി, കെ.എൻ.എം തുടങ്ങിയ സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.