Posted On
date_range Updated On
date_range അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്മസ്, പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപനും ഓർത്തഡോക്സ് സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി. കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യൂ, സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കത്തീഡ്രൽ ഭാരവാഹികൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.