റയ്യാൻ സ്റ്റഡി സെന്റർ പഠന ശിബിരത്തിൽനിന്ന്
Posted On
date_range Updated On
date_range റയ്യാൻ സ്റ്റഡി സെന്റർ പഠന ശിബിരം
മനാമ: വേനൽക്കാല അവധിയോടനുബന്ധിച്ച് റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്യാമ്പിൽ ദന്ത പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്‌ളാസ് നടത്തി.അൽ റബീഹ് ഡെന്റൽ സെന്ററിലെ ഡോ. ദിയൂഫ് അലി ദന്ത സംരക്ഷണത്തിന് സ്വീകരിക്കേണ്ട മാർഗ്ഗത്തെക്കുറിച്ചും ദന്തരോഗങ്ങളെക്കുറിച്ചും മറ്റും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും ഡോക്ടർ നൽകി.റയ്യാൻ സ്റ്റഡി സെന്ററിന്റെ സ്നേഹോപഹാരം ചെയർമാൻ വി.പി. അബ്ദു റസാഖ് ഡോകട്ർക്ക് സമ്മാനിച്ചു. പ്രബോധകരായ സി.ടി. യഹ്‌യ, സമീർ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.