ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

കണ്ണൂർ സർഗവേദി ചിത്രരചന മത്സരം: പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: കണ്ണൂർ സർഗവേദി, ഓറ ആർട്സ് സെന്ററിന്റെ സഹകരണത്തോടെ കുട്ടികൾക്കായി നടത്തുന്ന ചിത്രരചന മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. 'ഗൾഫ്‌ മാധ്യമം' സീനിയർ റിപ്പോർട്ടർ സിജു ജോർജ് പ്രകാശനം നിർവഹിച്ചു.കണ്ണൂർ സർഗവേദി ഭാരവാഹികളായ അജിത്‌ കുമാർ, സാജുറാം, ഹേമന്ത് രത്നം, എ.പി.ജി. ബാബു, ബിജിത്ത്, ഫിറോസ്, ചന്ദ്രൻ, രമേശൻ, സുരേഷ്, ശശിധരൻ, ശശീന്ദ്രൻ, ഷാജി, മനോജ്‌ നമ്പ്യാർ, സി.വി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. നവംബർ 25ന് രാവിലെ 9.30ന് ഓറ ആർട്സ് സെന്ററിൽ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ഏഴു വയസ്സു വരെയുള്ള കുട്ടികൾ കളറിങ് വിഭാഗത്തിലും എട്ടു മുതൽ 12 വയസ്സു വരെയും 13 മുതൽ 16 വയസ്സു വരെയുമുള്ള കുട്ടികൾ പെൻസിൽ ഡ്രോയിങ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് മനോജ്‌ മയ്യന്നൂർ (39694171), എ.പി.ജി. ബാബു (33359897), ബിജിത്ത് (39742918).

Tags:    
News Summary - Kannur Sargavedi Painting Competition: Poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT