ഐ.​സി.​ആ​ർ.​എ​ഫ്​ ദീ​യ​ർ അ​ൽ മു​ഹ​റ​ഖി​ലെ തൊ​ഴി​ൽ സ്​​ഥ​ല​ത്ത്​ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി

ഐ.​സി.​ആ​ർ.​എ​ഫ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) തേ​സ്റ്റ്​ -ക്വ​ഞ്ചേ​ഴ്സ് വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ മൂ​ന്നാ​മ​ത്തെ പ്രോ​ഗ്രാം ദീ​യ​ർ അ​ൽ മു​ഹ​റ​ഖി​ലെ തൊ​ഴി​ൽ​സ്​​ഥ​ല​ത്ത്​ സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ വേ​ന​ലി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

275ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​പ്പി​വെ​ള്ളം, പ​ഴ​ങ്ങ​ൾ, മോ​ര്, ഉ​ച്ച​ഭ​ക്ഷ​ണ​പ്പൊ​തി എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, ജോ. ​സെ​ക്ര​ട്ട​റി നി​ഷ രം​ഗ​രാ​ജ​ൻ, അം​ഗ​ങ്ങ​ളാ​യ സി​റാ​ജ്, ക്ലി​ഫ്‌​ഫോ​ർ​ഡ് കൊ​റി​യ, അ​ജ​യ​കൃ​ഷ്ണ​ൻ, രാ​ജീ​വ​ൻ, ഹ​രി, അ​ൽ​ദാ​ന കോ​ൺ​ട്രാ​ക്ടി​ങ്​ പ്രോ​ജ​ക്ട് മാ​നേ​ജ​ർ വി​ക്രാ​ന്ത്, ബോ​ഹ്‌​റ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളാ​യ ഖു​തു​ബ്, ഇ​ബ്രാ​ഹിം, യൂ​സു​ഫ് എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ച്ച​യാ​യ ഏ​ഴാം വ​ർ​ഷ​മാ​ണ് ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്റ്റ്​ ക്വ​ഞ്ചേ​ഴ്സ് ടീം ​ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

Tags:    
News Summary - ICRF organizes awareness program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-25 08:17 GMT
access_time 2024-05-25 07:14 GMT