താൻ മത്സരരംഗത്തേക്കില്ല; മതേതര ചേരിക്ക് ഭൂരിപക്ഷം കിട്ടിയാൽ രാഹുൽ പ്രധാനമന്ത്രി -ദേവഗൗഡ

മനാമ: ഇന്ത്യയിൽ വരാൻ പോകുന്ന പാർലമ​​​​െൻറ് തെരഞ്ഞെടുപ്പിൽ മതേതരചേരിക്ക് ഭൂരിപക്ഷം കിട്ടുന്നപക്ഷം താൻ പ്രധാനമന്ത്രിയാകാനില്ലെന്നും ഇതുസംബന്ധിച്ചുള്ള ചില പ്രചാരണങ്ങളിൽ വാസ്തവമില്ലെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ ദേവഗൗഡ പറഞ്ഞു.

കന്നട സംഘത്തിൻെറ ആസ്ഥാന മന്ദിര ശിലാസ്ഥാപനത്തിന് ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രദ്ധേയമായ ഇൗ അഭിപ്രായം പങ്കുവെച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താൻ നിർദേശിക്കുന്ന പേര് രാഹുൽ ഗാന്ധിയുടെതാണെന്നും ദേവഗൗഡ പറഞ്ഞു. രാജ്യം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - deve gowda bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.