മനാമ: രമേശന്‍ പയ്യന്നൂരിന്‍െറ പെയിന്‍റിങ് പ്രദര്‍ശനം മനാമ ശൈഖ് റാഷിദ് ബില്‍ഡിങിലുള്ള പ്രൊഫഷനല്‍ മീഡിയ ആസ്ഥാനത്ത് തുടങ്ങി. കാലത്ത് 10 മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് പ്രദര്‍ശനം.
സ്കൂള്‍ പഠനകാലം മുതല്‍ കൊമേഴ്സ്യല്‍ ആര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന രമേശന്‍ ദീര്‍ഘകാലമായി ബഹ്റൈന്‍ പ്രവാസിയാണ്. മാഹിയിലെ മലയാള ഗ്രാമത്തില്‍ നിന്നുള്ള ചിത്രകലാ പഠനത്തിനുശേഷം പ്രശസ്ത കലാകാരനായ പുണിഞ്ചിത്തായ, പയ്യന്നൂരിലെ ബാലകൃഷ്ണന്‍ കലാലയ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് ദശാബ്ദം നീളുന്ന ചിത്രകലാ ജീവിതത്തിന്‍െറ അനുഭവ സമ്പത്തുള്ള രമേശന്‍ വരച്ച 24ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. എല്ലാം പ്രമുഖ ചിത്രങ്ങളുടെ പകര്‍പ്പുകളാണ്. എങ്കിലും മികച്ച വിവര്‍ത്തനങ്ങള്‍ക്ക് സ്വതന്ത്ര അസ്തിത്വം ഉണ്ടായിത്തീരുന്നതുപോലെ, പകര്‍പ്പുകളിലും സ്വന്തം കൈമുദ്ര ചാര്‍ത്താനുള്ള ശ്രമങ്ങള്‍ രമേശന്‍ നടത്തിയിട്ടുണ്ട്. വര്‍ണ്ണങ്ങളിലും മറ്റും പരീക്ഷണങ്ങള്‍ നടത്തിയാണ് ഇത് മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുന്നത്. പോര്‍ട്രെയിറ്റ് പെയിന്‍റിങിലും കലാകാരന്‍െറ കയ്യൊതുക്കം വ്യക്തമാണ്.
ഇന്ത്യന്‍ മ്യൂറലുകളെ അനുസ്മരിപ്പിക്കുന്ന അക്രിലിക് പെയിന്‍റിങുകള്‍, വടക്കന്‍ കേരള ഗ്രാമങ്ങളുടെ സ്വാധീനമുള്ള വാട്ടര്‍ കളര്‍ വര്‍ക്കുകള്‍ എന്നിവ ശ്രദ്ധേയമാണ്. ഓയിലിലും മിക്സഡ് മീഡിയയിലും ചില ക്യാന്‍വാസുകള്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം ആവിഷ്കാരങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തീവ്രമായ ആഗ്രഹമുണ്ടെന്ന് രമേശന്‍ പറഞ്ഞു. ഈ മാസം എട്ടുവരെയാണ് പ്രദര്‍ശനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.