വൈറ്റ്​ ഹൗസ്​ വിശേഷങ്ങൾ

എലിവേഷനിൽ ആഡംബരമൊന്നും വേണ്ട, എന്നാൽ സൗകര്യങ്ങളിൽ വിട്ടുവീഴ്​ചയുണ്ടാകരുത്​. അകത്തളത്തിൽ ​വെളിച്ചവും വായു സഞ്ചാരവുമുണ്ടായിരിക്കണം- വീടിനെ കുറിച്ചുള്ള ഉടമയുടെ സ്വപ്​നങ്ങൾ കൻറംപററി ശൈലിയിലുളള ‘വൈറ്റ്​ ഹൗസി’ലൂടെ ഡിസൈനർ പൂർത്തീകരിച്ചു.

ഇരുനിലയിൽ രണ്ടും വീതം കിടപ്പുമുറികൾ. നാലുമുറികളിലും ബാത്ത്​റൂമും ഉൾപ്പെടുത്തി. 1426 ചതുരശ്ര അടിയാണ് ഒന്നാം നിലയുടെ വിസ്​തൃതി. സിറ്റ്​ ഒൗട്ടിൽ ഇൻബിൽറ്റ്​ ഇരിപ്പിടമുണ്ട്​.  ലിവിങ്​ സ്​പേസും ഡൈനിങ്ങും തമ്മിൽ ചുവരുകളാൽ വേർതിരിച്ചിട്ടില്ല.  ലിവിങ്​ സ്​പേസിൽ നിന്നും പ്രവേശിക്കുന്നത് വിശാലമായ ഡൈനിങ്​ ഏരിയയിലേക്കാണ്​. ഡൈനിങ്ങി​െൻറ ഒരു വശത്തിലൂടെ സ്റ്റെയർകേസ് ഡിസൈൻ ചെയ്തിരിക്കുന്നു. സ്റ്റെയറി​െൻറ താഴെയുള്ള സ്​പേസ്​ സ്​റ്റോറേജായും ഒരു വശത്തെ   വാഷ് ഏരിയയായും മാറ്റിയിരിക്കുകയാണ്​.

ഡൈനിങ്ങി​െൻറ ഒരുവശത്ത്​ ​കോർട്ട്​യാർഡും അതിനോട്​ ചേർന്ന്​ ചെറിയൊരു പൂജാമുറിയും ഒരുക്കിയിട്ടുണ്ട്​.  കിടപ്പുമുറികളെല്ലാം ഡൈനിങ്​ ഏരിയയിലേക്കാണ്​ തുറക്കുന്നത്​. ഇവിടുന്ന് ​അടുക്കളയിലേക്കും വർക് ഏരിയയിലേക്കും പ്രവേശിക്കാം.

ഒന്നാം നില 992 ചതുരശ്രയടി വിസ്​തീർണത്തിലാണ്​ ഒരുക്കിയിരിക്കുന്നത്​. സ്റ്റെയർകേസ് കയറിച്ചെല്ലുന്നത് ഒരു ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ നിന്നും രണ്ടു കിടപ്പുമുറികളിലേക്കും ബാൽക്കണിയിലേക്കും പ്രവേശിക്കാം. ഒന്നാംനിലയിൽ രണ്ടുവശത്തായി ഒാപ്പൺ ടെറസും നൽകിയിട്ടുണ്ട്​.  ഇരുനിലകളിലും ബാത്ത്​റൂമുകൾ ഒരേസ്ഥാനത്ത്​ നിർമ്മിച്ചത്​ പ്ലംബിങ്​ ചാർജുകൾ കുറച്ചു.

അടുക്കള ഉൾപ്പെടെ തറയിൽ ഗ്രാനൈറ്റാണ്​ ഉപയോഗിച്ചത്​. അടുക്കളയിൽ സ്​റ്റോറേജിന്​ പ്രാധാന്യം നൽകിയിട്ടുണ്ട്​. കബോർഡുകൾ എഎം.ഡി.എഫിലാണ് ​ചെയ്​തത്​. കൂടുതൽ വെളിച്ചം കിട്ടുന്നതിന്​ വേണ്ടി കബോർഡുകളും ചുവരുമെല്ലാം  വെള്ള നിറത്തിലാണ്​ ഒരുക്കിയത്​.

Plan

Designer: Dileep
SHADOWS
Aradhana building,
Kunduparamab,
calicut

Tags:    
News Summary - home plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.