CANOPY HOUSE- Zero Studio, Manjeri

കനോപ്പി ഹൗസ്​

തിരക്കുള്ള പ്രദേശങ്ങളിൽ വീടുനിർമിക്കേണ്ടി വരുന്നവർ ഭയക്കുന്ന പല കാര്യങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ബഹളമാണ് ഇതിൽ പ്രധാനം. സുരക്ഷയും കാലാവസ്​ഥയെക്കുറിച്ചോർത്തുള്ള പേടിയുമെല്ലാം ഇത്തരത്തിലുള്ള പ്ലോട്ടുകളിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. ഈ പേടികളൊന്നും ആവശ്യമില്ലെന്നാണ് മഞ്ചേരി ‘സീറോ സ്​റ്റുഡിയോ’യിലെ ആർകിടെക്ട് എം.എം. ഹാമിദ് പറയുന്നത്. എത്ര തിരക്കുള്ള നഗരത്തിലാണെങ്കിലും പുറംലോകത്തി​​​​െൻറ ശബ്ദവും പൊടിയുമെല്ലാം തടഞ്ഞ് ചുറ്റും ഒരു മേലാപ്പു തീർക്കുന്ന ഡിസൈനുകളിലൂടെ വീടിന് ഗ്രാമാന്തരീക്ഷം നൽകാമെന്ന് ഹാമിദ് പറയുന്നു.

മലപ്പുറം എടവണ്ണ പഞ്ചായത്തിൽ നിർമിച്ച കനോപ്പി ഹൗസാണ് ഈ സങ്കൽപത്തി​​​​െൻറ ഉദാഹരണമായി ആർകിടെക്ട് പരിചയപ്പെടുത്തുന്നത്. പുറം ലോകത്തെ പരമാവധി ഒഴിവാക്കി പ്ലോട്ടിനകത്ത് മറ്റൊരു ലോകം സൃഷ്​ടിക്കുകയാണിവിടെ. പ്ലോട്ടിലെ പരമാവധി വസ്​തുക്കൾ ഇവിടെ വീട് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നു.

CANOPY HOUSE, Designed by Zero Studio, Manjeri
 

രണ്ട് നിലകളിലായാണ് വീട്​ ചെയ്​തിരിക്കുന്നത്​. ഗ്രൗണ്ട് ഫ്ലോർ 1560 ഉം വിസ്​തീർണവും ഫസ്​റ്റ് ഫ്ലോർ 1248  ഉം അടക്കം ആകെ 2808 സ്​ക്വയർഫീറ്റ് വിസ്​തീർണത്തിലാണ്​ വീട്​​. പ്ലോട്ടിലെ ഓരോ മരവും പ്ലാനി​​​​െൻറ ഭാഗമായി മാറ്റിയിരിക്കുന്നു. നിർമാണം ഒരുതരത്തിലും മരങ്ങളെ ബാധിക്കാത്ത വിധമാണ്​ വീട്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാൻ ധാരാളം പബ്ലിക് സ്​പേസും വീടിനകത്ത്​ ഉൾപ്പെടുത്തിയിരിക്കുന്നു. ൈപ്രവറ്റ്, സെമി പബ്ലിക് ഏരിയകൾക്കൊപ്പം ഓഫിസിനും വീടിനകത്ത്​ സ്​പേസ്​ കണ്ടെത്തിയിരിക്കുന്നു.

ഗ്രൗണ്ട്​ ​േഫ്ലാറിൽ രണ്ടു കാറുകൾ പാർക്ക്​ ചെയ്യാവുന്ന പോർച്ച്​, സിറ്റ്​ ഒൗട്ട്​ , ലിവിങ്​ സ്​പേസ്​, ഡൈനിങ്​, കോമൺ ബാത്ത്​റൂം, അറ്റാച്ച്​ഡ്​ ബാത്ത്​റൂം സൗകര്യമുള്ള ഒരു കിടപ്പുമുറി, അടുക്കള, വർക്ക്​ ഏരിയ, സെർവൻറിനുള്ള മുറി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിവിങ്​ സ്​പേസിനും ഡൈനിങ്ങിനും ഇടയിലുള്ള   മുറ്റത്തേക്ക്​ ഇരുഭാഗങ്ങളിൽ നിന്നും എൻട്രി നൽകിട്ടുണ്ട്​. 

ഒന്നാംനിലയിൽ മൂന്നു കിടപ്പുമുറികളാണുള്ളത്​. അപ്പർ ലിവിങും ഒാഫീസ്​ മുറിയും രണ്ടുവശങ്ങളിലെ ടെറസിലും ഗാർഡനും  ഉൾപ്പെടുത്തിയിരിക്കുന്നു. 

മരങ്ങൾ നിറഞ്ഞ, നീളത്തിലുള്ള ​േപ്ലാട്ടിനെ അതിവിദഗ്​ധമായി ഉപയോഗപ്പെടുത്തി മനോഹരമായ വീട്​ ഒരുക്കയാണ്​ ആർകിടെക്ട് ചെയ്​തിരിക്കുന്നത്​. അകത്തളത്തിലേക്ക്​ ധാരാളം വെളിച്ചവും വായുവും എത്തുന്ന രീതിയിലാണ്​ വീടി​​​​​െൻറ ഘടന. പരിമിതികൾക്കുള്ളിൽ നിന്ന്​ പ്രകൃതിയെ വീടുമായി ഇണക്കുകയാണ്​ ആർകിടെക്ട് ചെയ്​തിരിക്കുന്നത്​. 

പ്ലാൻ

Plan by Arc. Hamid Magalath
 

ആർകിടെക്ട്- എം.എം. ഹാമിദ്

സീറോ സ്​റ്റുഡിയോ 

മഞ്ചേരി
 

Tags:    
News Summary - Canopy House by Zero Studio, Manjeri- Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.