പച്ചപ്പിന്‍റെ ചാരുതയില്‍

കുടുംബത്തിന്‍റെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ അറിയുന്ന ഇടങ്ങള്‍ ചേര്‍ന്നതാകണം വീട്. സൗകര്യങ്ങള്‍ക്കൊപ്പം സൗന്ദര്യവും ഇഴചേരുമ്പോഴാണ് വീട് നമ്മുടെ സ്വന്തമിടമാകുന്നത്. എക്സ്റ്റീരിയറിന്‍റെയും  ഇന്‍റീരിയറിന്‍്റെയും അഴക് സമന്വയിക്കുമ്പോഴാണ് വീടെന്ന ആശയം പൂര്‍ണതയിലത്തെുന്നത്.
എക്സ്റ്റീരയറിന്‍റെ പച്ചപ്പിന്‍റെ കമനീയതയും ഇന്‍റീരിയറില്‍ ലാളിത്യവും പുതുമയും കോര്‍ത്തിണക്കി ഡിസൈനര്‍  എം.എം ഫൈസല്‍ രൂപകല്‍പന ചെയ്ത വീട്. മഞ്ചേരി സ്വദേശി സലീമിന്‍റെ സ്വപ്നങ്ങള്‍ വ്യത്യസ്തമായ ശൈലി അവലംബിച്ച് വേറിട്ടതാക്കാന്‍ ഡിസൈനറിന് കഴിഞ്ഞു. 

2300 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ച വീടിന്‍റെ പ്രത്യേകത പ്രകൃതിയുമായി ലയിപ്പിക്കുന്ന വിശാലമായ മുറ്റമാണ്. മുറ്റത്തു തന്നെയാണ് കിണര്‍. മുറ്റത്തു വിരിച്ച സ്റ്റോണ്‍ ടൈലുകള്‍ക്കും പച്ചപുല്‍മത്തെക്കും ചേരുന്ന വിധം ചുവരില്‍ നാച്ചുറല്‍ കോട്ടാ സ്റ്റോണ്‍ കൊണ്ടുള്ള ക്ളാഡിങ് ചെയ്തിട്ടുണ്ട്. ഇവയോടെല്ലാം ലയിക്കുന്ന  കോട്ട വൈറ്റ്- ഗ്രീന്‍ കോമ്പിനേഷനുള്ള പെയിന്‍റാണ് എക്സറ്റീരിയറിനു നല്‍കിയിട്ടുള്ളത്. മുന്‍ ഭാഗത്തു നല്‍കിയിട്ടുള്ള ഗേബിള്‍ വിന്‍ഡോകള്‍ എക്സറ്റീരിയറിന്‍റെ ഭംഗി കൂട്ടുന്നു.

രണ്ടു വശങ്ങളിലും നല്‍കിയിരിക്കുന്ന സിറ്റ് ഒൗട്ടാണ് മറ്റൊരു പ്രത്യേകത. കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന് ഗാര്‍ഡനിലേക്ക് കാഴ്ചയത്തെും വിധമാണ് മുന്‍വശത്തെ സിറ്റ് ഒൗട്ട് സജീകരിച്ചിരിക്കുന്നത്. വീടിന്‍റെ ഒരു വശത്ത് ചാരുപടിയോടുള്ള സിറ്റ് ഒൗട്ടു കൂടി നല്‍കിയിരിക്കുന്നു.

ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ് എന്നിങ്ങനെ രണ്ടു ലിവിങ് സ്പേസുകളാണ് താഴത്തെ നിലയില്‍ ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഒരിയയോടു ചേര്‍ന്നുള്ള സ്പേസാണ് ഫോര്‍മല്‍ ലിവിങ് സ്പേസാക്കി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോമണ്‍ ലിവിങ്ങിന് വേറിട്ട ചാരുത നല്‍കുന്നത് ബ്രൗണ്‍ ഷെയ്ഡിലുള്ള സോഫ സെറ്റും റഗ്ഗുമാണ്. ഇവിടെ നിന്ന് ചെറിയൊരു വരാന്ത പിന്നിട്ടാല്‍ ഫാമിലി ലിവിങ്. ഫാമിലി ലിവിങ്ങിലാണ് ടിവിക്ക് ഇടം നല്‍കിയിരിക്കുന്നത്.

ഡൈനിങ് സ്പേസിലും വുഡന്‍ കളറും പാരലല്‍ കോണ്‍സെപ്റ്റും പിന്‍തുടര്‍ന്നിട്ടുണ്ട്. ഡൈനിങ് ഏരിയയിലെ ക്രോക്കറി ഷെല്‍ഫിനു നല്‍കിയ വുഡന്‍ ഫ്രെിയിമുകള്‍ വ്യത്യസ്തത നിലനിര്‍ത്തുന്നുണ്ട്. അകത്തളത്തെ ചുവരുകളില്‍ ഭൂരിഭാഗവും കൈയ്യടക്കിയിരിക്കുന്നത്  തൂവെള്ള നിറമാണ്.

ഇരുനിലകളിലായി നാലു ബെഡ്റൂമുകളാണ് സജീരിച്ചിരിക്കുന്നത്. എല്ലാ മുറികളിലും ബാത്ത് റൂം അറ്റാച്ച് ചെയ്തിരിക്കുന്നു. വിശാലമായ മുറികളാണ് വീടിന്‍റെ മറ്റൊരു പ്രത്യേകത. മാസ്റ്റര്‍ ബെഡ്റൂം വെള്ള, പച്ച, നീല നിറങ്ങളുടെ സമന്വയമാണ്. ലാളിത്യം തുളുമ്പുന്ന ശൈലിയാണ് കിടപ്പുമുറികള്‍ ഒരുക്കാന്‍ ഡിസൈനര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. ഇതേ നിറങ്ങളുടെ ചാരുത നിറഞ്ഞ കര്‍ട്ടനും ചുമര്‍ചിത്രങ്ങളും മാസ്റ്റര്‍ ബെഡ്റൂമിനെ ലൈവ് ലുക്കിലത്തെിക്കുന്നു. മുറിയില്‍ സ്റ്റോറേജിനും ഇതേ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുറിയില്‍ നിന്നും കോമണ്‍ വരാന്തയിലേക്ക് തുറക്കാവുന്ന വാതിലും നല്‍കിയിട്ടുണ്ട്.

ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിലാണ് സ്റ്റയറിനന്‍റെ സ്ഥാനം. സ്റ്റയര്‍ ഡിസൈനിലെ പുതുമ എടുത്തുപറയേണ്ട കാര്യം തന്നെ. സ്റ്റയറിലെ സപ്പോര്‍ട്ടിങ് വാളിനും പകരം സ്റ്റീല്‍ റോപ്പുകളാണ് നല്‍കിയിരിക്കുന്നത്. മുകളില്‍ നിന്നും വെള്ളിവെളിച്ചം ചിതറി ഞാന്നു കിടക്കുന്ന റോപ്പുകള്‍ അകത്തളത്തിന്‍്റെ മാറ്റ് കൂട്ടുന്നു.
 സ്ററയര്‍ കയറി മുകളിലത്തെുമ്പോള്‍ വരവേല്‍ക്കുന്നത് ലാളിതവും രമണീയവുമായ ലിവിങ് സ്പേസാണ്. ഇവിടെ സോഫയും മറ്റു ഫര്‍ണിച്ചറുകളും ഒഴിവാക്കിയിട്ടുണ്ട്. പകരം വുഡന്‍ ഫ്രെിമുള്ള വിന്‍ഡോയോടു ചേര്‍ന്ന് ഇന്‍ബെല്‍റ്റ് സീറ്റിങ് ഏരിയ നല്‍കി. നിലത്ത് കാര്‍പെറ്റും സീറ്റിങ് ഏരിയയില്‍ കുഷ്യനുകളും നല്‍കി മനോഹരമാക്കിയിരിക്കുന്നു.

അടുക്കളയിലും ചാരുതയോട് ഒട്ടും വിട്ടു വീഴ്ച കാണിച്ചിട്ടില്ല. കൊഡാക് ഗ്രീനിന്‍റെയും വെള്ളയുടെയും സമന്വയമാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. പൈ്ള വുഡിന്‍റെ കിച്ചണ്‍ കാബിനറ്റുകളും ഡ്രോകളും ഒരുക്കി സ്റ്റോറേജിന് പൂര്‍ണത നല്‍കിയിട്ടുണ്ട്. ആധുനിക അടുക്കളക്ക് വേണ്ട എല്ലാവിധ സജീകരണങ്ങളും ഏച്ചുകെട്ടില്ലാത്ത വിധം ഒരുക്കുന്നതില്‍ ഡിസൈനര്‍ വിജയിച്ചിരിക്കുന്നു. അടുക്കളയിലേക്ക് ധാരാളം വെളിച്ചം കടക്കാനെന്ന വണ്ണം ജനാലകളും ക്രമീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.