എലിവേറ്റഡ്​ കൺടംപററി ഡി​ൈസനിൽ മോ​േ​ഡൺ വീട്​

വീട് മോഡേൺ ആയിരിക്കണം എന്നാൽ  ചതുരപ്പെട്ടികൾ അടുക്കിയതു പോലെയുള്ള വിരസമായ കൺടംപററി ശൈലിയുടെ പാറ്റേൺ മാത്രമുള്ളതാവരുത് എക്സ്റ്റീരിയർ. അതേ സമയം വീട്​ ബജറ്റിനിണങ്ങുന്നതും ലളിതവുമായിരിക്കണം ഇത്രയുമായിരുന്നു ക്ലയൻറി​െൻറ ആവശ്യങ്ങൾ. ഗ്രീൻ ലൈഫ് എൻജിനീയറിങ് സൊല്യൂഷൻസ് ഡിസൈൻ ചെയ്ത ഈ വീട് ക്ലയൻറി​െൻറ എല്ലാ ആവശ്യങ്ങളെയും പൂർണമായും സാധൂകരിക്കുന്ന വിധത്തിലുള്ളതാണ്

ബജറ്റിൽ ഒതുങ്ങുന്ന ഡിസൈൻ ചെയ്​തതിനോടൊപ്പം, ആവർത്തന വിരസത തോന്നിക്കാത്ത വിധത്തിൽ ഒരു എലിവേഷൻ ഡിസൈൻ ചെയ്യുന്നതിനും ഡിസൈനർക്കു സാധിച്ചിരിക്കുന്നു. 2150 ചതുരശ്ര അടി വിസ്‌തീർണമുള്ള 3 കിടപ്പുമുറികളോടു കൂടിയ ഒരു വീടാണിത്.

താഴത്തെ നിലയിൽ രണ്ടും മുകളിൽ ഒന്നും വീതം കിടപ്പുമുറികൾ. 1570 ചതുരശ്ര അടിയാണ് ഒന്നാം നിലയുടെ വിസ്​തൃതി. നീളൻ വരാന്തയിൽ നിന്നുമാണ് വീടി​െൻറ ഫോർമൽ ലിവിങ്​ റൂമിലേക്കുള്ള പ്രവേശനം, ഇവിടെ നിന്നും കോർട് യാർഡിലേക്കും ഫാമിലി ലിവിങിലേക്കും പ്രവേശിക്കാം. ഫോർമൽ ലിവിങിൽ  നിന്നും ഫാമിലി ലിവിങിൽ നിന്നും ഒരു പോലെ കോർട് യാർഡി​െൻറ ഭംഗി ആസ്വദിക്കാം. ഇവിടെ നിന്നും പ്രവേശിക്കുന്നത് വിശാലമായ ഡൈനിങ്​ ഏരിയയിലേക്കാണ്, ഡൈനിങ്ങി​െൻറ ഒരു വശത്തു കൂടെ സ്റ്റെയർകേസ് ഡിസൈൻ ചെയ്തിരിക്കുന്നു. ഇതിനോട് ചേർന്ന് ഒരു വാഷ് ഏരിയയും നൽകിയിട്ടുണ്ട് ഡൈനിങ് ഏരിയയിൽ നിന്നും നേരിട്ട് കാണാത്ത രീതിയിലാണ് വാഷ് ഏരിയയുടെ സ്ഥാനം. ഡൈനിങ് ഏരിയയിൽ നിന്നും അടുക്കളയിലേക്കും അവിടെ നിന്നും വർക് ഏരിയയിലേക്കും പ്രവേശിക്കാം, ഇതിനോട് ചേർന്ന് വാഷിങ്​ മെഷീനിനും ലോൺഡ്രിക്കുമായി ഒരു ചെറിയ മുറികൂടി നൽകിയിരിക്കുന്നു. രണ്ടു കിടപ്പുമുറികളും അറ്റാച്ഡ് ആണ്, രണ്ടു ടോയ്‌ലെറ്റുകളിലും വെറ്റ് ആൻഡ് ഡ്രൈ സംവിധാനം നൽകിയിരിക്കുന്നു.

ഒന്നാം നിലയിൽ ഒരു ലിവിങ് ഏരിയയിലേക്കാണ് സ്റ്റെയർകേസ് കയറിച്ചെല്ലുന്നത്, ഇവിടെ നിന്നും ബെഡ് റൂമിലേക്കും ബാൽക്കണിയിലേക്കും പ്രവേശിക്കാം. താഴയുള്ളത് പോലെ വെറ്റ് ആൻഡ് ഡ്രൈ സംവിധാനത്തോട് കൂടിയ ടോയ്‌ലെറ്റ് മുകളിലും നൽകിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.