ഇത് ത്രീഡി പ്ളാനുകളുടെ കാലം

ഒരു വീടുണ്ടാക്കുന്നതിന് മുമ്പേ ആ വീടൊന്നു കാണുക, ഒരോ മുറിയും കയറി ഇറങ്ങുക, മുറ്റത്തിലൂടെ പൂന്തോട്ടത്തിലൂടെ അങ്ങനെ ഒഴുകി നടക്കുക.... നല്ളൊരു അനുഭവമല്ളേ അത്. വീട് മുഴുവന്‍ കണ്ടശേഷം ഡിസൈന്‍ അതു മതിയോ എന്നു നിശ്ചയിക്കാം. മാറ്റങ്ങളുണ്ടെങ്കില്‍ നിര്‍ദേശിക്കാം, നമ്മുടെ പൂര്‍വികര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രയും മുന്നോട്ടു പോയിരിക്കുന്നു വാസ്തു ശൈലിയിലെ നവീന സങ്കേതങ്ങള്‍.

ത്രീഡി ഡ്രോയിങ്സ്

ഒരു വീടിന്‍റെ പുറം അല്ളെങ്കില്‍ അകം  പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ത്രിമാന (3ഡി) രൂപത്തില്‍ വരക്കുന്നതാണ് 3ഡി ഡ്രോയിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായ് പ്ളാനിന്‍റെ ഒരോ ഭാഗവും  അളവുകള്‍ വ്യക്തമാക്കി 2 ഡിയില്‍ വരച്ചതിനു ശേഷം ത്രീഡിയിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്.

അതിനു ശേഷം പ്രത്യേക കാമറ സംവിധാനം ഉപയോഗിച്ച് വിഡിയോ രൂപത്തിലാക്കും. വിഡിയോ രൂപത്തിലുള്ള ത്രീഡി പ്ളാനിനെ ‘വാക്ക് ത്രൂ’ എന്നാണ് പറയുന്നത്.  

ഏതൊരു ബിസിനസിലെന്ന പോലെ ആര്‍ക്കിടെക് മേഖലയിലും മാര്‍ക്കറ്റിങ്ങിന് പ്രധാന്യമുണ്ട്. നവ വാസ്തു രൂപകല്‍പനയില്‍ ത്രീഡി പ്ളാനുകള്‍ അവിഭാജ്യ ഘടകമാണ്. വീടിന്‍റെ രൂപകല്‍പന സംബന്ധിച്ച് ഏറ്റവും വ്യക്തമായ ചിത്രമാണ് ത്രീഡി രൂപം നല്‍കുന്നത്.

ഒരു ആര്‍ക്കിടെക് തയാറാക്കുന്ന പ്ളാനോ ബ്ളൂപ്രിന്‍റോ സാധാരണക്കാരന് മനസിലാക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ ത്രീഡിയിലൂടെ ആര്‍ക്കും താന്‍ നിര്‍മിക്കാന്‍ പോകുന്ന വീട് അല്ളെങ്കില്‍ വീടിന്‍റെ അകത്തളം (ഇന്‍റീരിയര്‍) എത്രത്തോളം സൗന്ദര്യാത്മകവും രൂപഭംഗിയുമുള്ളതാണെന്ന് മനസിലാക്കാന്‍ കഴിയും. അകത്തളത്തിലെ ക്രമീകരണം സംബന്ധിച്ചും വ്യക്തമായ ഒരു ചിത്രം നിര്‍മാണത്തിന് മുമ്പേ നമുക്ക് ലഭിക്കും.  

ത്രീഡി പ്ളാന്‍ കാണിച്ച് ഉപഭോക്താവിനെ തൃപ്തനാക്കാനും അവരുടെ താത്പര്യങ്ങള്‍ മനസിലാക്കി രൂപകല്‍പനയില്‍ മാറ്റം വരുത്താനും ഡിസൈനര്‍ക്ക് കഴിയും. ഇതിലൂടെ 100 ശതമാനം പൂര്‍ണതയുള്ള വീട്, കെട്ടിട സമുച്ചയം എന്നിവ നിര്‍മിക്കാന്‍ സാധിക്കും.

വീടിന്‍റെ ത്രീഡി ഡ്രോയിങ്ങിലൂടെ പൂര്‍ണചിത്രം ലഭിക്കുന്നതിനാല്‍ നിര്‍മാണത്തിനാവശ്യമായ മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും സംശയമുണ്ടാകില്ല. നിര്‍മാണസമയത്ത് രൂപകല്‍പനയില്‍ മാറ്റം വരുത്തുന്നത് കൊണ്ടുണ്ടാകുന്ന ചെലവും ഇതുവഴി കുറക്കാം. കോണ്‍ട്രാക്റ്റര്‍ക്ക് അല്ളെങ്കില്‍ തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാനും നമുക്ക് കഴിയും. വീടിന്‍റെ വാസ്തുശൈലി, രൂപകല്‍പന എന്നിവ സംബന്ധിച്ച് വ്യക്തമായ ചിത്രമുണ്ടാകുന്നത് നിര്‍മാണ സമയത്തെ അനാവശ്യ ചെലവുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.

ത്രീഡി ഉണ്ടാകുന്നത്

ഓട്ടോകാഡ്, റീവിറ്റ്, ത്രീഡി മാക്സ്, സ്കെച്ച് അപ്, സ്വറ്റ് ഹോം തുടങ്ങിയ സോഫ്റ്റ്വെയറുകളാണ് പ്രധാനമായും ത്രീഡി ഡ്രോയിങ്ങിനായി ഡിസൈനര്‍മാര്‍ ഉപയോഗിക്കുന്നത്. മോഡലിങ്, ടെക്ചറിങ്, ലൈറ്റിങ്, കാമറ, അനിമേഷന്‍, റെന്‍ഡറിങ് എന്നീ പ്രക്രിയകള്‍ കടന്നാണ് ഒരു ത്രീഡി ചിത്രത്തിന്റെ ഒൗട്ട് കിട്ടുന്നത്.

അളവുകള്‍ക്കനുസരിച്ച് പ്ളാന്‍ തയാറാക്കുന്നതിനെ മോഡലിങ് എന്നു പറയുന്നു. മോഡല്‍ ചെയ്ത പ്ളാനില്‍ കളര്‍ അല്ളെങ്കില്‍ മെറ്റീരിയല്‍സ് അപ്ളെ ചെയ്ത് അന്തിമ രൂപം നല്‍കും. ജനല്‍ ആണ് മോഡല്‍ ചെയ്യുന്നതെങ്കില്‍ വുഡന്‍ കളര്‍ / മെറ്റീരിയലാക്കി മാറ്റുന്നു. ഇതിനെയാണ് ടെക്ചറിങ് എന്നു പറയുന്നത്.

അതിനുശേഷം ഡിസൈനിന് വ്യക്തത ലഭിക്കാന്‍ ലൈറ്റ് അപ്ളെ ചെയ്യുന്നതിനെ ലൈറ്റിങ് എന്നു പറയുന്നു. ഡിസൈനില്‍ രാത്രി, പകല്‍ എന്നിങ്ങനെ വെളിച്ചവിതാനം ചെയ്യാന്‍ ലൈറ്റിങ്ങിന് കഴിയും. ഇതില്‍ സ്പോട്ട് ലൈറ്റ്, സണ്‍ ലൈറ്റ് എന്നിങ്ങനെ വ്യത്യസ്ത സങ്കേതങ്ങളുമുണ്ട്. ലൈറ്റിങ്ങിനു ശേഷം ആന്‍ഗിള്‍, പൊസിഷന്‍ എന്നിവ കൃത്യമാക്കി കാമറയിലേക്ക് സെറ്റ് ചെയ്യുന്നു. അതിനു ശേഷമാണ് റെന്‍ററിങ് അഥവാ സെറ്റ് ചെയ്ത വ്യൂ ഇമേജ് ഫയലാക്കി മാറ്റുന്നത്. ത്രീഡി വിഡിയോ ആണ് വേണ്ടതെങ്കില്‍ കാമറയില്‍ മൂവ്മെന്‍റ് കൊടുത്ത ശേഷം അതിനെ റെന്‍റര്‍ ചെയ്യുകയാണ് വേണ്ടത്.

ത്രീഡി മാക്സിലെ വര്‍ക്കിങ് ഫയലാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു സെക്കന്‍്റില്‍ 24 ഫ്രെയിമുകളാണ് ഉണ്ടാവുക. അതിലെ ഓരോ ഫ്രെയിമും റെന്‍റര്‍ ചെയ്ത ശേഷമാണ് ത്രീഡി ഒൗട്ട്പുട്ട് ലഭിക്കുന്നത്.

വീടോ അകത്തളമോ രൂപകല്‍പന ചെയ്ത് യഥാര്‍ഥ നിര്‍മിതിയെ വെല്ലുന്ന ചിത്രങ്ങളായി മുന്നില്‍ വരുമ്പോള്‍ നിങ്ങളും സംതൃപ്തരാകും. വരും കാലങ്ങളില്‍ ആര്‍ക്കിടെക്ചര്‍ മേഖലയിലുണ്ടാകുന്ന നൂതന സാങ്കേതികവിദ്യകള്‍ ത്രീഡിയെയും മറികടന്നേക്കാം. ഇന്ന് ത്രീഡിയിലൂടെ വീട്ടുടമയുടെ മനം നിറയട്ടെ....

 

 


സഫ് വാന്‍ മൊറയൂര്‍
9744247953
ആസ്പെക്ട് ബില്‍ഡേഴ്സ്
ആര്‍ക്കിടെക്ചര്‍ ആന്‍റ് ഇന്‍റിരീയേഴ്സ്
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.