Posted On
date_range Updated On
date_range ഒറ്റനിലയുടെ ഒതുക്കം
ഇടത്തരക്കാര്‍ക്കായി കോസ്റ്റ് ഫോര്‍ഡ് പണിത മികച്ച പ്ളാനുകളിലൊന്ന്. മേല്‍ക്കൂര ഫില്ലര്‍ സ്ളാബില്‍. ചൂട് കുറയാന്‍ അതിനു മുകളില്‍ ഓട് മേഞ്ഞിട്ടുണ്ട്. സെമി മെക്കനൈസ്ഡ് ബ്രിക് അഥവാ വയര്‍കട്ട് ഉപയോഗിച്ച് പണിത ചുവര്‍. പോയന്‍റിങ് മാത്രമേ ചെയ്യേണ്ടിവന്നിട്ടുള്ളൂ, തേക്കേണ്ടി വന്നിട്ടില്ല. ജനലുകള്‍ മരത്തിലാണ്. രണ്ട് കമ്പികള്‍ ഇഷ്ടികയോടു ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്ത ബ്രിക് ലിന്‍റല്‍ സംവിധാനം വഴി ലിന്‍റല്‍ ചെലവ് പകുതി കുറച്ചു. സിറ്റൗട്ടില്‍നിന്ന് ഡൈനിങ് ഹാളില്‍ ഒരു ഭാഗത്ത് നടുമുറ്റം. ഇവിടെ മനോഹരമായി പണിത ഇരിപ്പിടം. നിലത്തിന് തറയോടാണ് ഉപയോഗിച്ചത്. അടുക്കളയില്‍ സെറാമിക് ടൈല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.