വീട്​ എന്ന ആശയം മനസിലെത്തു​േമ്പാൾ ആദ്യത്തെ ആവശ്യം നല്ല പ്ലാൻ വേണമെന്നതായിരിക്കും. എന്നാൽ, കെട്ടിടം പണി അത് വീടായാലും വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം ആയാലും ആദ്യഘട്ടത്തിൽ ധാരാളം മുന്നൊരുക്കങ്ങളും കരുതലുകളും ആവശ്യമാണ്‌. വീടൊരുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം, അതി​െൻറ വിസ്തീര്‍ണം, മണ്ണിന്‍റെ ഘടന, വെയിറ്റ് എടുക്കാനുള്ള മണ്ണിന്‍റെ കപ്പാസിറ്റി, സ്ഥലത്തേക്കുള്ള വാഹന ഗതാഗത സാധ്യത, സാധനങ്ങള്‍ സംഭരിച്ചു വെക്കാനുള്ള സ്ഥലലഭ്യത, വെള്ളം, വൈദ്യുതി ഇതെല്ലാം പ്ലാൻ വരക്കും മുമ്പ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്​.

മണ്ണൊരുക്കം
രണ്ടുനില വരെയുള്ള കെട്ടിടങ്ങള്‍ സാധാരണ പുരയിടത്തില്‍ മണ്ണ് ടെസ്റ്റ്‌ ഒന്നും ചെയ്യാതെ തന്നെ പണിയാം. നിലം നികത്തിയതാണെങ്കിൽ പോലും ചില കരുതലുകളോടെ കെട്ടിടം പണിയുന്നതിന്​ തടസമില്ല. എന്നാല്‍, രണ്ടില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മണ്ണ് ടെസ്റ്റ്‌ ചെയ്യുന്നതാണ് ഉത്തമം. (ഉറപ്പുള്ള മണ്ണാണ് എന്ന് കണ്ട് ബോധ്യം വന്നാല്‍ മൂന്ന് നിലവരെ സോയിൽ ടെസ്റ്റ്‌ ഇല്ലാതെ പണിയാം, എന്നാല്‍, മണ്ണിന്‍റെ ഘടന അറിയാവുന്ന ഒരു എഞ്ചിനീയര്‍  ഉറപ്പു തന്നാല്‍ മാത്രം അത് ചെയ്യുന്നതാണ് ശരിയായ വഴി). മണ്ണൊരുക്കുന്നതി​നൊപ്പം ​െവള്ളത്തി​െൻറ സാധ്യതയും മനസിലാക്കണം.

പ്ലാൻ വരക്കും മുമ്പ്​
പ്ലോട്ട്​, ​വെള്ളം, വൈദ്യുതി എന്നീ കാര്യങ്ങളിൽ വ്യക്തത വന്നാൽ അടുത്ത ഘട്ടത്തിലേക്ക്​ കടക്കാം. വീട്​ പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം പഞ്ചായത്ത്‌ - മുനിസപ്പല്‍ -കോര്‍പറേഷന്‍ ഇതില്‍ ഏതു പരിധിയില്‍ ആണുള്ളതെന്ന്​ മനസിലാക്കണം. പ്ലാൻ വരക്കു​ന്നതിനു മുമ്പ്​ വസ്​തുവി​െൻറ നീളവും വീതിയും അറിഞ്ഞിരിക്കണം. 7 മീറ്റര്‍ വരെ പൊക്കമുള്ള കെട്ടിടങ്ങള്‍ പണിയാന്‍ സാധാരണയില്‍ കെട്ടിടത്തിന്‍റെ റോഡ്‌ ഭാഗത്തുള്ള പുറം ഭിത്തിയില്‍ നിന്നും റോഡ്‌ വരെ കുറഞ്ഞത്‌ 3 മീറ്റര്‍ നീളവും വശങ്ങളില്‍ ഒരു സൈഡില്‍ ആ ഭാഗത്തെ പുറംഭിത്തിയില്‍ നിന്നും ഒരു മീറ്ററും മറുസൈഡില്‍ ആ ഭാഗത്തെ പുറം ഭിത്തിയില്‍ നിന്നും ഒരു മീറ്റര്‍ 20 സെന്‍റി മീറ്ററും പുറകില്‍ 1.5 മീറ്റര്‍ സെറ്റ് ബാക്ക് അഥവാ മിനിമം അകലം പാലിക്കണം. 10 മീറ്റര്‍ പൊക്കം വരെ ഇതേ അളവില്‍ പോകാം ചില നിബന്ധനകള്‍ ഉണ്ട്. പുറകുവശം 2 മീറ്റര്‍ സെറ്റ് ബാക്ക് വേണം.

കേരള മുനിസിപ്പല്‍ നിയമത്തി​ൽ ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്​. നിങ്ങൾ സമീപിക്കുന്ന എഞ്ചിനീയർ ഇതെല്ലാം ശ്രദ്ധിക്കുമെങ്കിലും  ഇക്കാര്യങ്ങളിൽ വ്യക്തതയുള്ളതാണ്​ നല്ലതാണ്​. ഇത്രയും ആയാല്‍ കെട്ടിടത്തിന്‍റെ പ്ലാൻ വരക്കാം. മേല്‍പറഞ്ഞ അകലങ്ങള്‍ പാലിച്ചു കഴിഞ്ഞാല്‍ പിന്നീട് കിട്ടുന്ന പ്ലോട്ട് ഏരിയ നോക്കി വീടി​െൻറ സ്​ട്രെക്​ച്ചർ ശരിയാക്കാം.  

വാസ്​തു നോക്കേണ്ടേ?
വീട്​ പണിക്കൊപ്പം ചേർത്തു പറയുന്ന കാര്യമാണ്​ വാസ്തു. ഇക്കാലത്ത്​ വാസ്​തുവെന്നത്​ അന്ധവിശ്വാസവും അതുമായി ബന്ധപെട്ട വ്യവസായവുമാണ്. ജാതി- മത ഭേദമന്യേ ഭൂരിപക്ഷം കുടുംബവും അതിശൻറ പിടിയില്‍ ആണെന്നു തന്നെ പറയാം. യഥാർഥത്തിൽ കാറ്റും വെളിച്ചവുമാണ്​ വാസ്​തുവി​െൻറ ശാസ്ത്രീയ അടിത്തറ. നന്നായി വായുസഞ്ചാരം ഇല്ലാത്ത മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ നമുക്ക് സാധിക്കില്ല. വായു മുറിയില്‍ കയറി ഇറങ്ങി പോകാനുള്ള സൗകര്യം എല്ലാ മുറികളിലും ഉണ്ടാകണം. കെട്ടികിടക്കുന്ന വായു ശ്വസിക്കുമ്പോള്‍ സാധാരണയായി ഉണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ അവിടെ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് ഉണ്ടാകും. ഇതിനെയാണ്​ വാസ്​തു ദോഷമെന്ന പേരിട്ടു വിളിക്കുന്നത്​.  

സാധാരണയില്‍ കേരളത്തില്‍ പടിഞ്ഞാറു നിന്നാണ് കാറ്റ് അടിക്കുന്നത്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്ളതുകൊണ്ട് തെക്കു-പടിഞ്ഞാറാണ്​ കാറ്റി​െൻറ സാമാന്യ ദിശ. തെക്ക്–പടിഞ്ഞാറ് ഭാഗത്തിലൂടെ കാറ്റ്​ അകത്തളത്തിലെത്തു വിധമാണ്​ പ്ലാൻ ചെയ്യേണ്ടത്​. ഇൗ ഭാഗത്ത്​ നന്നായി വെൻറിലേഷൻ കൊടുക്കാവുന്ന ഏരിയകൾ ഒരുക്കുന്നതാണ്​ നല്ലത്​. അതിനാൽ ഇൗ ഭാഗങ്ങളിൽ ബാത്ത് റൂം, ടോയിലറ്റ്​ എന്നിവ പണിയാതിരിക്കുന്നതാണ് ഉചിതം. ഇവ സദാ അടച്ചിടുന്ന മുറികളും കുറഞ്ഞ വെൻറിലേഷൻ ആവശ്യമുള്ളതുമായതിനാൽ ജനല്‍ കൊടുത്തു വായുവിനെ അകത്തേക് കടത്തിവിടാൻ സാധിക്കില്ല.

തെക്കു-പടിഞ്ഞാറ്​ ഭാഗത്ത്​ അടുക്കള വന്നാലും ചില കുഴപ്പങ്ങളുണ്ട്​. കാറ്റ്​ കടന്നുവരുന്ന ദിശയിലാണ്​ അടുപ്പി​െൻറ സ്ഥാനമെങ്കിൽ തീ കത്തിക്കാന്‍ ബുദ്ധിമുട്ടാകും, കാറ്റടിച്ച്​ തീ കെട്ടുപോകും. ഗ്യാസ് ആണെങ്കില്‍ കെട്ടുപോയത് അറിയണമെന്നില്ല, ഗ്യാസ് ലീക്ക് ആയി അപകടങ്ങള്‍ വരെ ഉണ്ടാകാം. വിറകടുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചില വീടുകളില്‍  അടുക്കള മുഴുവനും പിന്നെ അടുത്ത മുറികളിലും ഒക്കെ കരിയും പുകയും പടരുന്നത്‌ ഇതുകൊണ്ടാണ്. കൂടാതെ അടുക്കളയില്‍ പാകം ചെയ്യുന്ന മണം എല്ലാ മുറികളിലെത്തും. അതാണ്‌ വീട്​ പണിയു​േമ്പാൾ കാറ്റിന്‍റെ ദിശയുടെ പ്രാധാന്യം. ഇൗ ബുദ്ധിമുട്ടുകളെയും വാസ്​തുദോഷം എന്നു തന്നെയാണ്​ പറയാറ്​. എന്നാൽ, ഇതെല്ലാം കാറ്റിന്‍റെ ഗതി തിരിച്ചറിയാത്തതു കൊണ്ടോ അശ്രദ്ധ മൂലമോ വരുന്ന പ്രശ്​നങ്ങൾ മാത്രമാണ്​.

ചില സ്ഥലങ്ങളില്‍ കാറ്റിന്‍റെ ദിശ വേറെ ഭാഗത്തു നിന്നുമാകാം. അങ്ങനെയാണെങ്കിലും വായു സഞ്ചാരഗതി അനുസരിച്ച് പ്ലാൻ ചെയ്യണം. കാറ്റിനെ അകത്തേക്ക്​ കടത്തിവിടാൻ വലിയ ജനലുകളും വാതിലും വെൻറിലേഷനും നൽകിയാൽ ഇക്കാര്യം ശ്രദ്ധിച്ചാൽ വീടിൻറ അകത്തളങ്ങളിൽ തണുപ്പും നല്ലവായുവും എത്തും. ഒപ്പം പ്രകൃതിദത്ത വെളിച്ചവും യഥേഷ്​ടം കിട്ടുന്നതിനാൽ വീടകം പ്രസന്നമായിരിക്കും.

വായുവിനെയും വെളിച്ചത്തെയും അകത്തെത്തിച്ചാൽ വേറെയും ചില ഗുണങ്ങളുണ്ട്​. വലിയ ജനലുകൾ നൽകിയാൽ ആ ഭാഗത്തെ ചുവരി​െൻറ കല്ല്​, സിമൻറ്​ തേപ്പ്​, പെയിൻറ്​ തുടങ്ങിയ ചെലവെല്ലാം കുറക്കാം. കൂടാതെ പകൽ സമയങ്ങളിൽ സൂ​ര്യപ്രകാശം ആവോളം എത്തുന്നതിനാൽ ലൈറ്റിടാതെ വൈദ്യുതി ചാർജ് ലാഭിക്കാം. വായു സഞ്ചാര ദിശയില്‍ ജനലുകൾ വന്നാൽ ലൈറ്റിനൊപ്പം ഫാന്‍ ഉപയോഗവും കുറക്കാം.

Tags:    
News Summary - vasthu in home construction- home design -plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.