പുക പിടിച്ച അടുക്കളകളുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു. മോഡുലാർ കിച്ചനുകളാണ്​ ഇപ്പോൾ താരമായിരിക്കുന്നത്​.  വീടിെൻ്റ ഇൻ്റീരിയർ ചെയ്യുമ്പോൾ നന്നായി അടുക്കള ഒരുക്കാത്ത ആളുകൾ ഇന്ന് വിരളമാണ്. ​ആധുനിക സൗകര്യങ്ങളും അഴകും ചേരുന്ന മോഡുലാർ കിച്ചനുകൾ ഒരു ശരാശരി മലയാളിയുടെ ആഗ്രഹവും സ്വകാര്യ അഹങ്കാരവുമായി മാറിയിരിക്കുന്നുവെന്ന്​ പറയാം. 
ഡിസൈനിൽ മോഡുലാർ കിച്ചൻ മാത്രമല്ല, ​​അട​​ുക്കളയെ മനോഹരിയാക്കാൻ െഎലൻറ്​ കിച്ചൻ, ഒാപ്പൺ കിച്ചൻ തുടങ്ങിയ നിരവധി ശൈലികളിലുള്ള അടുക്കളകൾ ഒരുക്കാറുണ്ട്​. ഏതാനും കിച്ചൻ ഡിസൈനുകൾ പരിചയപ്പെടാം. 

 

എൽ ഷേപ്പ്​ കിച്ചൻ
 

വൺ വാൾ കിച്ചൻ : ഏറ്റവും കുറഞ്ഞ സ്​ഥലത്തിന് അനുയോജ്യമായ ​ൈ​ശലിയാണിത്​. ഏതെങ്കിലും ഒരു ചുമരിലേ കൗണ്ടർ ഉണ്ടാകുകയുള്ളൂ. സിങ്കും ഫ്രിഡ്ജും കിച്ചന്‍ കൗണ്ടറും ഒരേ നിരയില്‍ സ്ഥാനം പിടിക്കുന്ന തരത്തില്‍ ചെറിയ സ്പേസില്‍ ഒരുക്കാവുന്ന ഇൗ ശൈലി സ്ട്രെയിറ്റ് ലൈന്‍ കിച്ചന്‍ എന്നും അറിയപ്പെടുന്നു. 

ഗാലി കിച്ചൻ:  സമാന്തരമായി രണ്ട് കൗണ്ടര്‍ ടോപ്പുകളുള്ള അടുക്കളയാണ്  ഗാലി കിച്ചൻ. ഇത്​ കോറിഡോര്‍ കിച്ചന്‍ എന്നും ഡബിൾ ഗാലി കിച്ചൻ എന്നും അറിയ​െപ്പടുന്നു. ഒരു കൗണ്ടര്‍ടോപ്പില്‍ സിങ്കും കിച്ചന്‍ കൗണ്ടറും എതിര്‍വശത്തെ കൗണ്ടര്‍ടോപ്പില്‍ ഫ്രിഡ്ജും സ്ഥാനംപിടിക്കുന്ന തരത്തിലാണ്​ രൂപകൽപന. 

എൽ ഷേപ്പ് കിച്ചൻ: ചെറിയതും മീഡിയം സൈസിൽ ഉള്ളതുമായ വീടുകളിൽ എൽ ഷേപ്പിൽ കൗണ്ടറുകൾ ചെയ്യുന്ന ശൈലി. ഒരു കൗണ്ടര്‍ടോപ്പില്‍ സിങ്കും കിച്ചന്‍ കൗണ്ടറും സെറ്റ് ചെയ്താല്‍ രണ്ടാമത്തെ കൗണ്ടര്‍ടോപ്പില്‍ ഫ്രിഡ്​ജിന്​ സ്ഥാനം നൽകാം.

 യു ഷേപ്പ് കിച്ചൻ : രണ്ട് പാരലൽ ചുമരുകളും ഇവയെ സംബന്ധിക്കുന്ന ചുമരിനെയും ചേർത്ത് മൂന്നു വശം കൗണ്ടർ ഉള്ള കിച്ചൻ. അടുക്കളയിലെ സ്ഥലവിസ്്തൃതി കുറഞ്ഞതായാലും കൂടിയതായാലും യോജിക്കുന്ന ഡിസൈനാണിത്​. സ്റ്റോറേജിനു വേണ്ടത്ര സ്ഥലം, ഒരേ സമയം ഒന്നില്‍കൂടുതല്‍ പേര്‍ക്ക് പാചകംചെയ്യാനുള്ള സൗകര്യം എന്നിവയാണിതി​​​​െൻറ പ്രത്യേകതകൾ.

ഐലൻ്റ് കിച്ചൻ: അടുക്കളയുടെ നടുവിൽ എല്ലാ ഭാഗത്തുനിന്നും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഹോബും ഹുഡും വെച്ച് ചെയ്യുന്നു. നല്ല വിസ്തൃതിയുള്ള അടുക്കളകള്‍ക്ക് യോജിക്കുന്നതാണ് ഇൗ ശൈലി. സ്റ്റൗ ഉള്‍പ്പെട്ട കിച്ചന്‍കൗണ്ടര്‍ അടുക്കളയുടെ മധ്യത്തായതിനാല്‍ ഇരുവശത്തുനിന്ന് പാചകം ചെയ്യാമെന്നതാണ്​ സവിശേഷത.

ഓപ്പൺ കിച്ചൻ: പാര്‍ട്ടീഷനുകളില്ലാതെ തികച്ചും ഓപണ്‍ ഫീല്‍ നല്‍കുന്ന കിച്ചനുകള്‍ ഇന്ന് ആധുനിക വീടുകളിലെ പ്രധാനപ്പെട്ട ഇടമാണ്​. ഡൈനിംഗ് റൂമിെൻ്റയും കിച്ചെൻ്റയും ഇടയിൽ വരുന്ന ചുമർ ഒഴിവാക്കി അവിടെ േബ്രക്ക്ഫാസ്റ്റ് ടേബിൾ വെച്ച് ചെയ്യുന്നു. ഈ തുറന്ന അടുക്കള അകത്തളത്തിന്​ യൂറോപ്യൻ സ്റ്റൈൽ നൽകുന്നു. വീടിെൻ്റ വലുപ്പം നന്നായി തോന്നിക്കാനും നല്ലത്. 

മോഡുലാർ കിച്ചനുകൾക്ക് ആർ.സി.സ്ലാബുകൾ ആവശ്യമില്ല. നിർമ്മാണ സമയത്ത് നാലുചുമരുകൾ ചെയ്ത് പ്ലാസ്റ്ററിംഗ് പൂർത്തിയാക്കുന്ന അടുക്കള ഇൻറീരിയർ വർക്കി​​​​െൻറ ഭാഗമായാണ് മോഡുലാർ കിച്ചനായി രൂപാന്തരം പ്രാപിക്കുന്നത്. 
ഒരു കാലത്ത് മരത്തിലും സിൻ്റക്സിലും പ്ലൈവുഡിലും എം.ഡി .എഫിലും  നിർമ്മിച്ചിരുന്ന കിച്ചൻ കാബിനറ്റുകൾ ഇന്ന് മൾട്ടിവുഡിലും, സ്റ്റെയിൻലസ്​ സ്റ്റീൽ കൊണ്ടും നിർമിച്ചുവരുന്നു. മൾട്ടിവുഡ് നനഞ്ഞാൽ കേടുവരില്ല എന്നതുകൊണ്ടുതന്നെ ഇത്​ വ്യാപകമായി ഉപയോഗിച്ചുവരുന്നു. 

ബോക്സ്​ ഉണ്ടാക്കി മുകളിൽ ഗ്രാനൈറ്റോ, നാനോ വൈറ്റോ, മാർബിളോ പതിപ്പിചാൽ കൗണ്ടർ ആയി. ഈ ബോക്സിെൻ്റ പുറം ഭാഗം എൻ.സി.പുട്ടി ഇട്ട് പെയിൻ്റ് ചെയ്തോ മൈക്ക, വെനീർ,അക്രലിക് ഷീറ്റ് എന്നിവ ഉപയോഗിച്ചോ ഫിനിഷ് ചെയ്യുന്നു. ചെറിയ ഹാൻഡിൽ ഒഴിവാക്കി ഫുൾ ലെങ്ത്ത് അലൂമിനിയം സ്റ്റീൽ െപ്രാഫൈലുകൾ ചെയ്യുന്നു. ബോക്സുകൾക്കുള്ളിൽ ധാരാളം സ്റ്റോറേജ് സൗകര്യം ഉള്ളതിനാൽ സ്​​റേറാർ മുറിയുടെ ആവശ്യം വരുന്നില്ല.

കാബിനറ്റിനുള്ളിൽ ഉപയോഗിക്കുന്ന ആക്സസറീസ്്,​ പാത്രങ്ങൾ അടുക്കി ക്രമമായി വെക്കാൻ ഉപകരിക്കുന്നു. പുൾ ഔട്ട്, കട്​ലറി തുടങ്ങിയവയിന്ന്​ എല്ലാവർക്കും സുപരിചിതമായിരിക്കുന്നു. 
പാചകം ചെയ്യുന്ന ഗ്യാസ്​സ്റ്റൗ ഇന്ന് ഹോബിനും കുക്കിങ് റേഞ്ചിനും വഴി മാറിയിരിക്കുന്നു. കേരളത്തിൽ വസിക്കുന്ന ക്ലൈൻ്റ് ഹോബ് കൊണ്ട് തൃപ്തരാണെങ്കിലും ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നവർ കുക്കിങ് റേഞ്ച് നിർബന്ധമായി വേണമെന്ന് ആവശ്യപ്പെടാറുണ്ട്. 
അടുക്കളയിലോ ഡൈനിങ്ങിനും കിച്ചനും ഇടയിലുള്ള ചുമരിലോ േബ്രക്ക്ഫാസ്റ്റ് ടേബിൾ സെറ്റ് ചെയ്യുന്ന പ്രവണതയും ഇപ്പോൾ കൂടുതലായി ഉണ്ട്. 

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com) 

Tags:    
News Summary - Kitchen Interior Designer -Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.