കന്‍റംപററിയെ കല്ലെറിയേണ്ട

‘വീട് പണിയുന്നു’ എന്ന് കേൾക്കുേമ്പാൾ ഏതു ശൈലിയാണ്, എത്ര ചുറ്റളവാണ്, ഏതുതരം തറയാണ് എന്നിങ്ങനെ വിശദമായ വിവരങ്ങൾ ചോദിച്ചറിയാൻ ഇന്ന് സാധാരണക്കാരും പഠിച്ചിരിക്കുന്നു. കന്‍റംപററി, കൊളോണിയൽ, വിക്ടോറിയൻ, ട്രഡീഷ്ണൽ എന്നിങ്ങനെയുള്ള നിർമാണ ശൈലികളെല്ലാം മിക്കവർക്കും പരിചിതമാണ്. സമകാലികമായ ഒരു നിർമാണശൈലി എന്നല്ലാതെ വ്യക്തമായൊരു നിർവചനം കന്‍റംപററിക്ക് ഇല്ല. കേരളീയർക്ക് കന്‍റംപററി നിർമാണ ശൈലിയോട് ചെറിയ അകല്‍ച്ചയുണ്ട്. കൊളോണിയൽ ശൈലിയും ട്രഡീഷ്ണലും പിന്തുടരുന്ന ചില ആർക്കിടെക്റ്റ്മാരും ഇതിനോട് മുഖം തിരിക്കാറുണ്ട്.

നിര്‍മാണത്തി​​​​​െൻറ വ്യത്യസ്തത നിര്‍ണയിക്കുന്നത് ശീലങ്ങളും അറിവുകളുമാണ്. കന്‍റംപററി ശൈലിയെന്ന വിശാലമായ ഇടത്തിൽ നിർമാണരീതി, നിയമം എന്നിവ അനുസരിച്ച് ചിലതു മാത്രമേ  ചെയ്യാൻ പാടുള്ളൂ എന്ന് അനുശാസിക്കുന്നില്ല. അടിച്ചേൽപ്പിക്കുന്നുമില്ല. സ്ഥലപരിമിതിയെ മറികടക്കാനും അകത്തളത്ത് ഒരിഞ്ചു പാഴാക്കാതെ ഉപയോഗപ്പെടുത്താനുമെല്ലാം കന്‍റംപററി ശൈലിയിലുള്ള നിർമാണങ്ങൾക്ക് കഴിയും. കേരളത്തില്‍ കന്‍റംപററി ശൈലിക്ക് സ്വീകാര്യതയും പ്രചാരവും കിട്ടി കൊണ്ടിരിക്കുന്നു. ഗൃഹ നിർമാണത്തിലെ പഴയരീതികളും ആശയങ്ങളും ഇന്നും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവയെല്ലാം സമകാലിക ശൈലിയിലേക്ക് ഉൾപ്പെടുത്തി പുതുമ പരീക്ഷിക്കാനാണ് മികവുറ്റ ആർക്കിടെക്റ്റുകൾ ശ്രമിക്കുന്നത്. 

കന്‍റംപററി ഡിസൈൻ കേരളത്തിലെ കാലാവസ്ഥക്ക് യോജിക്കില്ല, അതിനു കേരള തനിമയില്ല, കൊളോണിയൽ സ്റ്റൈൽ ആണ് നമുക്കാവശ്യം എന്നൊക്കെ പറയുന്നത് അതെ കുറിച്ച് കൂടുതൽ അറിവില്ലാത്തതു കൊണ്ടാണ്. കേരളത്തിലെ കാലവസ്ഥ അനുസരിച്ച് വസ്ത്രരീതി പുരുഷന്മാർക്ക് മുണ്ടും സ്ത്രീകൾക്ക് മുണ്ടും നേര്യതും ആണല്ലോ. നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങിയ വസ്ത്രം എന്ന് പറഞ്ഞാൽ എത്ര പേർ ഇത് ധരിക്കും. ഓരോരുത്തർക്കും തനിക്കു എന്ത് ചേരും അതല്ലെങ്കിൽ ഏതാണ് കൂടുതൽ ആകർഷണീയം എന്നു നോക്കി വസ്ത്രം തെരഞ്ഞെടുക്കുന്നതു പോലെ തന്നെയാണ് ഇഷ്ടഭവനം പണിയുന്നതിന് ഏത് ശൈലിയിൽ വേണം എന്നത് തെരഞ്ഞെടുക്കുന്നതും.


കന്‍റംപററി എന്നു കേള്‍ക്കുമ്പോള്‍ ഫ്ലാറ്റ് റൂഫുകളും സ്‌ക്വയര്‍ വീടുകളും ബോക്‌സ് ഡിസൈനുകളുമാണ് പലരുടെയും മനസില്‍ ആദ്യം വരിക. എന്നാല്‍, ഇതു കന്‍റംപററി എന്ന വലിയൊരു ഏരിയയുടെ ചെറിയൊരംശം പോലുമായിട്ടില്ല എന്നതാണ് സത്യം. കന്‍റംപററി എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിന്‍റെ നിര്‍മ്മിതി എന്നാണര്‍ത്ഥം. ഈ നിര്‍മാണശൈലിയുടെ പ്രചരിച്ചു കൊണ്ടിരിക്കെ അതു ശരിയല്ലെന്നു പറഞ്ഞാല്‍ അതിവിടെ വളരില്ല. ഏതൊരു നിര്‍മാണശൈലിയും നമ്മുടെ നാട്ടില്‍ സ്വീകരിക്കപ്പെടണം. ഇവിടെ തനതായ രീതിയില്‍ അതു വളരുകയും വേണം. കന്‍റംപററി ആര്‍ക്കിടക്ചറിൽ വളരെ ലളിതമായും സങ്കീർണമായും ഗൃഹ നിർമാണം നടത്തുന്നവരുണ്ട്. കന്‍റംപററി ശൈലിയിൽ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചും പ്ലോട്ടിന്‍റെ ഘടനയെ മാറ്റാതെ പ്രകൃതി സൗഹൃദമായും പണിയുന്ന വീടുകളും ധാരാളമുണ്ട്.

കേരള കൊളോണിയൽ ശൈലിയിലുള്ള പല നിർമാണങ്ങളിലും  ഉപയോഗിക്കുന്നത്  "ടിപ്പിക്കൽ ഡീറ്റൈൽ " ആണ്. അതുകൊണ്ടു തന്നെ ആവർത്തന വിരസത ഉണ്ടാകുന്നു എന്നതാകാം പലരെയും കന്‍റംപററി നിർമാണത്തിലേക്കു ആകർഷിക്കുന്നത്. മാത്രമല്ല കൊളോണിയൽ നിർമാണശൈലിയിൽ അകത്തളം കൂടുതൽ പാനലിങ് ചെയ്തു ഇരുണ്ടു പോകുന്നതായി കാണാറുണ്ട്.

കന്‍റംപററി വീടുകളുടെ സ്ട്രെക്ച്ചർ "ബോക്സ് ടൈപ്പ്" ആയാണ് സാധാരണ ഉണ്ടാക്കി വരുന്നത്. വീട് മുഴുവൻ "സ്ട്രൈറ്റ് കട്ട്" ആയി ഡിസൈൻ ചെയ്യാൻ ഡിസൈനർമാർ ശ്രമിക്കാറുണ്ട്. പരീക്ഷാണാർഥം ചില വീടുകൾ "കെർവ്" ആയും മറ്റ് ആകൃതികളിലും  ചെയ്യാറുണ്ട്. ഇളം നിറങ്ങളും ചില ബോക്സുകളിൽ കളർ മാറ്റിയും ക്ലാഡിങ് ചെയ്തും മോഡി കൂട്ടുന്നു. അകത്തളങ്ങൾ കൂടുതൽ പ്രസന്നമായി കാണുകയും ഒരിഞ്ച് സ്ഥലം പോലും പാഴാകാതെ ഉപയോഗിക്കപ്പെടുകയും ചെയ്യുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ചാരുത കൂട്ടുന്നതിനായി "ഫ്ലഷ് വാളുകൾ" കൂടുതലായി ഉപയോഗിക്കുന്നതു കൊണ്ടാണ് മഴക്കാലത്ത് വെള്ളമിറങ്ങി കന്‍റംപററി വീടുകളിൽ ചുമരിനു കേടുപാടുകൾ സംഭവിക്കുന്നത്. എന്നാൽ, ഇതിന് പരിഹാരമായി ഡിസൈനർമാർ കേടുവരാൻ സാധ്യതയുള്ള ചുമരുകൾക്ക് "വാട്ടർ പ്രൂഫ് " നിർദേശിക്കാറുണ്ട്. കൻറംപററിയോ കേരള/കൊളോണിയൽ ശൈലിയോ നല്ലത് എന്നല്ലതല്ല, ഏതു നിർമാണശൈലിയും മനസിലാക്കി ചെയ്യുന്നതിലൂടെയാണ് അതിന്‍റെ മേന്മകൾ പ്രചരിപ്പിക്കപ്പെടുന്നത്.

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വീട് ഒരു സ്വപ്നം ആണ്. അത് അഭിരുചിക്കും ബജറ്റിനും അനുസരിച്ച് ആകർഷകമാക്കുക എന്നതാണ് ആർക്കിടെക്റ്റിന്‍റെ ദൗത്യം. അവലംബിക്കപ്പെടുന്ന ശൈലിയെ കല്ലെറിയേണ്ട, പകരം ഒരോ ശൈലിയെ കുറിച്ചും മനസിലാക്കി താൽപര്യമുള്ളത് തെരഞ്ഞെടുക്കുക. നിർമാണങ്ങൾ വ്യത്യസ്തവും പുതുമയുള്ളതുമാകണം. ഗൃഹ നിർമാണത്തിലും നവീന ആശയങ്ങളും രീതികളും തന്നെയാണ് വളർന്നു വരേണ്ടത്. 

-രാജേഷ് മല്ലർകണ്ടി, 
ചീഫ് ഡിസൈനർ, 
സ്‌ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ്,
കോഴിക്കോട്.
919847129090        
               ⁠⁠⁠⁠

Tags:    
News Summary - contemporary style homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.