'ഈ മണ്ണിൽ പിറന്ന ഏറ്റവും വലിയ നടൻ നിങ്ങളാണ്'; സിനിമ കണ്ട് അഭിനന്ദനം ചൊരിഞ്ഞ് അനൂപ് മേനോൻ
മമ്മൂട്ടി നായകനായ റോഷാക് സിനിമ കണ്ട് നടനും സംവിധായകനുമായ അനൂപ് മേനോൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറൽ. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ മണ്ണിൽ പിറന്ന ഏറ്റവും വലിയ നടൻ നിങ്ങളാണ്'എന്ന് അനൂപ് എഴുതുന്നു. റോഷാക് സംവിധായകൻ നിസാം ബഷീറിനേയും കുറിപ്പിൽ അഭിനന്ദിച്ചിട്ടുണ്ട്.
'റോഷാക്ക് കണ്ടു. പ്രിയ മമ്മൂക്കാ, ഈ മണ്ണിൽ പിറന്ന ഏറ്റവും വലിയ നടൻ നിങ്ങളാണ്. വൈകാരിക ഭാഷയിൽ നിങ്ങൾ കൊണ്ടുവരുന്ന ഗംഭീരമായ അർധവിരാമങ്ങൾ, സമീപദൃശ്യങ്ങളെ നാടകീയമാക്കുന്ന നിങ്ങളുടെ ചെറുനോട്ടങ്ങൾ, ശബ്ദക്രമീകരണത്തിലെ അറ്റവിദ്യകൾ, അടക്കിപ്പിടിച്ച ചിരിയും വിലക്ഷണതയും, സ്വന്തം കലയിൽ പുലർത്തുന്ന പരിപൂർണമായ സർവ്വാധിപത്യം...'കെട്ടിയോളാണ് മാലാഖ' പോലുളള മികച്ച സൃഷ്ടിക്കുശേഷം അന്തർദേശീയ നിലവാരമുളള സിനിമ ഒരുക്കിയ നിസാം ബഷീറിനോട് ബഹുമാനം മാത്രം'-അനൂപ് മേനോൻ കുറിച്ചു.
ഫസ്റ്റ് ലുക്ക് പുറത്തുവന്നതു മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ 'റോഷാക്ക്'. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നു നേടിയത്. നവംബര്‍ പതിനൊന്ന് മുതൽ ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്.
സമീര്‍ അബ്ദുലിന്റെ തിരക്കഥയില്‍ മമ്മൂട്ടി കമ്പനി അവതരിപ്പിച്ച ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ആസിഫ് അലി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.