എനിക്കവനെയൊന്ന് കാണണം; വെയിലിന്‍റെ ട്രെയിലർ, ട്രെൻഡിങ്ങിൽ മുന്നോട്ട്
ഏറെ വിവാദങ്ങൾക്ക് ശേഷം ചിത്രീകരണം പൂർത്തിയാക്കിയ ഷെയിൻ നിഗം ചിത്രം'വെയിലി'െൻറ ട്രെയിലർ പുറത്തിറങ്ങി. ചിങ്ങം ഒന്നിന് പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് നേരത്തെ അറിയിച്ചിരുന്നു.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്നു ശരത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിൻ്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.
നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തി മുമ്പ് ഷെയ്ൻ നിഗം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ഷെയ്ൻ മുടിമുറിച്ചതിനെ തുടര്‍ന്ന് വെയില്‍ എന്ന സിനിമയുടെ തുടര്‍ച്ച നഷ്‍ടപ്പെട്ടുവെന്നായിരുന്നു ജോബി ജോര്‍ജ്ജിന്‍റെ പ്രതികരണം. ഇതേതുടർന്ന് താരസംഘടനയായ അമ്മ നിരവധി തവണ പ്രശ്നവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതിന് ശേഷമാണ് സിനിമ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.