ഒറ്റ ചവിട്ടിന് കാർ പറന്നു; കണ്ടപ്പോൾ രോമാഞ്ചം വന്നെന്ന് ആരാധകർ

 തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ സിനിമകൾ ഭാഷാവ്യത്യാസമില്ലാതെ ചർച്ചയാവാറുണ്ട്. ആക്ഷൻ രംഗങ്ങളാണ് കൂടുതലും പ്രേക്ഷകർക്കിടയിൽ ഇടംപിടിക്കുന്നത്. ട്രോൾ കോളങ്ങളിലും ബാലയ്യ സജീവമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അവിശ്വസനീയമായ ആക്ഷൻ രംഗങ്ങളില്ലാത്ത ബാലയ്യ ചിത്രത്തെ കുറിച്ച് ചിന്തിക്കാൻ പോലും പ്രേക്ഷകർക്ക കഴിയില്ല.

നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീര സിംഹ റെഡ്ഡി. ജനുവരി 12 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ചിത്രത്തിലെ ആക്ഷൻ രംഗമാണ്. ഒറ്റ ചവിട്ടിന് കാർ പറത്തുന്ന രംഗം കണ്ടിട്ട് രോമാഞ്ചം വന്നുവെന്നാണ് ആരാധകർ  പറയുന്നത്. എന്തൊരു സിനിമയാണിത്, രോമാഞ്ചം എന്നാണ് ഒരാള്‍ ഈ രംഗത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം ഫൈറ്റിനെ ചുറ്റിപ്പറ്റി ട്രോളുകളും  ഉയർന്നിട്ടുണ്ട്. യുക്തിസഹമല്ലാത്ത ആക്ഷൻ  രംഗമെന്നാണ് പ്രധാന വിമർശനം. ട്വിറ്ററിൽ വിഡിയോ ട്രെൻഡിങ്ങായിട്ടുണ്ട്.

നന്ദമൂരി ബാലകൃഷ്ണയുടെ മാസ് ആക്ഷൻ ചിത്രമാണ് വീര സിംഹ റെഡ്ഡി. 110 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗോപിചന്ദ് മലിനേനിയാണ്. മലയാളി താരം ഹണി റോസ് ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസൻ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


Tags:    
News Summary - Veera Simha Reddy: Netizens troll Nandamuri Balakrishna's fight scen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.