വിനയ്​ ഫോർട്ട്​-കൃഷ്​ണ ശങ്കർ-അനു സിത്താര എന്നിവർ ഒരുമിക്കുന്ന 'വാതിൽ'; ഫസ്റ്റ്​ലുക്ക്​ പുറത്തുവിട്ട്​ ദുൽഖർ

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ദുൽഖർ സൽമാൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സ്പാര്‍ക്ക് പിക്ച്ചേഴ്സി​െൻറ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി. കെ. ബെെജു, മൃദുൽ മുകേഷ്, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു.

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.


എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊജക്ട് ഡിസൈനർ- റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

Tags:    
News Summary - vaathil movie first look Vinay Forrt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.