മുസ്ലീം നടന്മാരും ഹിന്ദു നടന്മാരും, എന്താണിത്; കങ്കണക്ക് മറുപടിയുമായി ഉർഫി

  'ഇന്ത്യൻ ജനത ഖാന്മാരെ സ്നേഹിക്കുന്നു. ചില സമയങ്ങളിൽ ഖാന്മാരെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. കൂടാതെ മുസ്ലീം താരങ്ങളോട് പ്രത്യേക അഭിനിവേശമുണ്ട്' എന്നുള്ള കങ്കണ‍യുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പത്താൻ സിനിമയെ കുറിച്ചുള്ള നിർമാതാവ് പ്രിയ ഗുപ്തയുടെ ട്വീറ്റിനായിരുന്നു കങ്കണയുടെ മറുപടി. ഇത് വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്.

കങ്കണയുടെ വിവാദ ട്വീറ്റിന് മറുപടിയുമായി നടി ഉർഫി ജാവേദ് എത്തിയിരിക്കുകയാണ്. കലയിൽ മതമില്ലെന്നും അവിടെ താരങ്ങൾ മാത്രമേയുള്ളൂവെന്നാണ് ഉർഫി പറഞ്ഞത്

'എന്താണ് ഇത്, മുസ്ലീം നടന്മാരും,ഹിന്ദു നടന്മാരും... കലയെ മതത്തിന്റെ പേരിൽ വിഭജിച്ചിട്ടില്ല. അവിടെ അഭിനേതാക്കൾ മാത്രമേയുള്ളൂ'-കങ്കണയുടെ ട്വീറ്റിന് മറുപടിയായി ഉർഫി കുറിച്ചു.

അതേസമയം പത്താൻ ചിത്രത്തെ അഭിനന്ദിച്ച് കങ്കണ എത്തിയിരുന്നു. ഇങ്ങനെയുള്ള ചിത്രങ്ങൾ വിജയിക്കണമെന്നാണ് തന്റെ അഗ്രഹമെന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്ത്ത്. നടിയുടെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാദ ട്വീറ്റുമായി എത്തിയത്.

Tags:    
News Summary - Urfi Javed reacts to Kangana Ranaut's 'country loves Khans' tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.