Posted On
date_range Updated On
date_range ടോമിന്റെയും ജെറിയുടെയും യുദ്ധങ്ങൾ ബിഗ് സ്ക്രീനിൽ: ട്രെയിലർ പുറത്ത്
ലോകമെമ്പാടും ആരാധകരുള്ള ആനിമേഷൻ കാർട്ടൂൺ കഥാപാത്രങ്ങളായ ടോം ആന്റ് ജെറി സിനിമയാകുന്നു. ലൈവ് ആക്ഷന്‍–അനിമേഷന്‍ ചിത്രമായി പുറത്തിറങ്ങുന്ന ടോം ആന്റ് ജെറിയുടെ ട്രെയിലർ പുറത്തിറങ്ങി. വില്യം ഹന്നയും ജോസഫ് ബാര്‍ബറയും സൃഷ്ടിച്ച കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ടിം സ്റ്റോറി ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. രചന കെവിന് കോസ്റ്റെല്ലോ. ക്ലോയി ഗ്രേസ്, മൈക്കൽ പെന, ഫോബ് ഡെലനി എന്നിവരാണ് മറ്റ് താരങ്ങൾ.
വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സാണ് നിർമാണം. മുമ്പും 13 തവണ ടോമും ജെറിയും സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട്. 1992ല്‍ പുറത്തെത്തിയ 'ടോം ആന്‍ഡ് ജെറി: ദി മൂവി'യാണ് അത്തരത്തിലെ അവസാനചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.