രതീഷ്​ അമ്പാട്ടും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന 'തീർപ്പ്​'; നായകനായി യുവ സൂപ്പർതാരം

കമ്മാര സംഭവം എന്ന ചിത്രത്തിന്​ ശേഷം രതീഷ്​ അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രം 'തീർപ്പ്​' ചിത്രീകരണം ആരംഭിക്കുന്നു. യുവ സൂപ്പർതാരം പൃഥ്വിരാജ്​ സുകുമാരനും ഇന്ദ്രജിത്​ സുകുമാരനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസി​െൻറ ബാനറിൽ വിജയ്​ ബാബുവും ഒപ്പം മുരളി ഗോപിയും രതീഷ്​ അമ്പാട്ടും ചേർന്നാണ്​​.

ചിത്രത്തിൽ ഇഷ തൽവാർ, സൈജു കുറുപ്പ്​, വിജയ്​ ബാബു, ഹന്ന റെജി കോശി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്​. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തി​െൻറ പോസ്റ്റർ പങ്കു​വെച്ച പൃഥ്വിരാജ്​ അടിക്കുറിപ്പായി കുറിച്ചത്​ ''വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് -- തീർപ്പ്​'' -എന്നായിരുന്നു. നേരത്തെ മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിയും ഇന്ദ്രജിത്തും ഒരുമിച്ച 'ടിയാൻ' എന്ന ചിത്രം ശ്രദ്ധനേടിയിരുന്നു. ഇടവേളക്ക്​ ശേഷം ഇരുവരും വീണ്ടുമൊന്നിക്കു​േമ്പാൾ പ്രതീക്ഷ വാനോളമാണ്​. 

വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!

#Theerppu

Rolling soon...

Theerppu Movie ...

Posted by Prithviraj Sukumaran on Saturday, 2 January 2021

Tags:    
News Summary - theerppu movie by ratheesh ambatt and murali gopy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.