കൊ​ല്ലം ന​ഗ​ര​ത്തി​ലെ ധ​ന്യ തി​യ​റ്റ​റി​ലെ പ്രൊ​ജ​ക്​​ട​ർ റൂ​മി​ൽ അ​വ​സാ​ന​വ​ട്ട ഒ​രു​ക്കം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി  

സിനിമാക്കാലം വീണ്ടും....

കൊ​ല്ലം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 308 ദി​വ​സം അ​ട​ഞ്ഞു​കി​ട​ന്ന തി​യ​റ്റ​റു​ക​ൾ ബു​ധ​നാ​ഴ്ച തു​റ​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ ഓ​രോ തി​യ​റ്റ​റും സ​ജ്ജീ​ക​രി​ച്ചു. പ​കു​തി സീ​റ്റി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി തി​യ​റ്റ​റും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം തി​യ​റ്റ​ർ തു​റ​ക്കു​മ്പോ​ൾ വി​ജ​യ് നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം മാ​സ്​​റ്റ​റാ​ണ് സ്ക്രീ​നി​ലെ​ത്തു​ക.

പ്ര​ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും തി​യ​റ്റ​റും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ന​ഗ​ര​ത്തി​ൽ ധ​ന്യ, ര​മ്യ, പാ​ർ​ത്ഥ കോം​പ്ല​ക്സ്, ക​പ്പി​ത്താ​ൻ​സ്, കാ​ർ​ണി​വ​ൽ സി​നി​മാ​സ്, ജി ​മാ​ക്സ് സി​നി​മാ​സ് എ​ന്നി​വ​യും ചാ​ത്ത​ന്നൂ​ർ എ​ൽ.​എം സി​നി​മാ​സ്, ക​രു​നാ​ഗ​പ്പ​ള്ളി കാ​ർ​ണി​വ​ൽ, കൊ​ട്ടാ​ര​ക്ക​ര മി​ന​ർ​വ, പു​ന​ലൂ​ർ രാം​രാ​ജ്, അ​ഞ്ച​ൽ അ​ർ​ച്ച​ന ഉ​ൾ​പ്പ​ടെ നി​ര​വ​ധി തി​യ​റ്റ​റു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്​ സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​മ​യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.