തിയറ്ററുകൾ നാളെ തുറക്കും; ആദ്യമെത്തുക ഹോളിവുഡ്​ ചിത്രങ്ങൾ

തിരുവനന്തപുരം: ആറുമാസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും. തിയറ്ററുകൾ തുറക്കുമെങ്കിലും ബുധനാഴ്ച മുതലാകും പ്രദർശനം. ബുധനാഴ്ച 'നൊ ടൈം ടു ഡൈ', വെനം 2 എന്നീ ഹോളിവുഡ് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക.

വ്യാഴാഴ്ച ശിവകാർത്തികേയൻ നായകനാകുന്ന തമിഴ് ചിത്രം 'ഡോക്ടർ' റിലീസാകും. വെള്ളിയാഴ്ചയാണ് മലയാള ചിത്രത്തിെൻറ വരവ്.

പൃഥ്വിരാജും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സ്​റ്റാറാണ് ആദ്യമെത്തുന്ന മലയാള ചിത്രം. നവംബർ 12നാണ് ദുൽഖർ സൽമാൻ ചിത്രമായ 'കുറുപ്പ്​' റിലീസാകുന്നത്.

അതേസമയം മോഹൻലാൽ നായകനായ 'മരയ്ക്കാർ അറബിക്കടലി​െൻറ സിംഹം' തിയറ്ററുകളിൽ എന്നെത്തിക്കണമെന്ന കാര്യത്തിൽ നിർമാതാക്കൾ അന്തിമ തീരുമാനമെടുത്തിട്ടില്ല. മോഹൻലാലി​െൻറ തന്നെ 'ആറാട്ട്', മമ്മൂട്ടിയുടെ 'ഭീഷ്മപർവം', 'പുഴു' എന്നിവയുടെ റിലീസിങ്​ തീയതിയും നിശ്ചയിച്ചിട്ടില്ല.

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 50 ശതമാനം ആളുകൾക്കായിരിക്കും തിയറ്ററിൽ പ്രവേശനമുണ്ടാകുക.

Tags:    
News Summary - Theaters will open tomorrow; First Arrive Hollywood Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.