Posted On
date_range Updated On
date_range 'ആക്ഷൻ ഹീറോ ബിജു'വിലെ വില്ലൻ പ്രസാദ് തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ആക്ഷൻ ഹീറോ ബിജുവിൽ വില്ലനായി വേഷമിട്ട എൻ.ഡി. പ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് വീടിനു മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രസാദ് നിരവധി കേസുകളിൽ പ്രതിയാണ്. മയക്കുമരുന്നു കേസിൽ അറസ്റ്റിലായിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി എന്നീ സിനിമകളിലും വില്ലനായി വേഷമിട്ടിട്ടുണ്ട്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്നതാണ് പ്രസാദിന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.