Posted On
date_range Updated On
date_range അംഗത്വത്തിന് പകരമായി ഇടവേള ബാബു അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ജൂനിയർ ആർട്ടിസ്റ്റ്
കോഴിക്കോട്: മുൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി. അംഗത്വത്തിന് പകരമായി ഇടവേള ബാബു അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് അവർ പറഞ്ഞു. അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ അമ്മയിലെ അംഗത്വ ഫീസ് വേണ്ടെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും ഇടവേള ബാബു പറയുകയും ചെയ്തുവെന്ന് ജുബിത ആരോപിച്ചു.
രണ്ട് ലക്ഷം രൂപ അംഗത്വ ഫീസ് നൽകേണ്ടതില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്നും അവർ ആരോപിച്ചു.
ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ച് തൊട്ടടുത്ത ദിവസം ലോക്കേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ, താൻ അത് ചെയ്തില്ല. ഒരുമിച്ച് ടൂർ പോകാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞതെന്നും ജുബിത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.