Posted On
date_range Updated On
date_range തിരക്കിനിടയിൽ ദൃശ്യം കണ്ടതിന് നന്ദി; ആർ. അശ്വിനോട് മോഹൻലാൽ
ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം കാണുകയും അതിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്ത ക്രിക്കറ്റ് താരം ആർ.അശ്വിനോട് നന്ദിയറിച്ച് മോഹൻലാൽ. തിരക്കിനിടയിൽ ദൃശ്യം കാണുകയും അതിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്തതിന് നന്ദിയുണ്ടെന്ന് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. അശ്വിന്‍റെ കരിയറിന് അദ്ദേഹം ആശംസകളും നേർന്നു.
നേരത്തെ ദൃശ്യം കണ്ടതിന് പിന്നാലെ പ്രതികരണവുമായി അശ്വിൻ രംഗത്തെത്തിയിരുന്നു. ദൃശ്യത്തിലെ മോഹൻലാൽ കഥാപാത്രമായ ജോർജ്കുട്ടി ട്വിസ്റ്റുണ്ടാക്കിയപ്പോൾ താൻ ഒരുപാട് സന്തോഷിച്ചെന്നും ദൃശ്യം ഒരു ഗംഭീര സിനിമയാണെന്നും അശ്വിൻ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.