Posted On
date_range Updated On
date_range യൂടൂബിൽ ട്രെൻഡിങ് തുടർന്ന് മാസ്റ്റർ, ഇത് ഇന്ത്യ ഇഷ്ടപ്പെട്ട ടീസർ...
യൂടൂബിൽ തരംഗം തീർത്ത് ഇളയദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്ററിൻെറ ടീസർ. നവംബർ 14 ന് പുറത്തിറങ്ങിയ ടീസർ രണ്ട് ദിവസത്തിനുള്ളിൽ 24 മില്യൺ കാഴ്ചക്കാരെന്ന റെക്കോർഡ് സ്വന്തമാക്കി മുന്നേറുകയാണ്. 2 മില്യൺ ലൈക്സും ടീസർ നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യ ഇഷ്ടപ്പെട്ട ടീസറെന്ന ഖ്യാതിയും മാസ്റ്റർ നേടി.
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശാന്താനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.