Posted On
date_range Updated On
date_range തമിഴ്നടൻ േഫ്ലാറൻറ് പെരേര കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നടൻ േഫ്ലാറൻറ് പെരേര അന്തരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിേയാടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ് േഫ്ലാറൻറ് പെരേരക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അമ്പതിലധികം തമിഴ്സിനിമകളിൽ അഭിനയിച്ച േഫ്ലാറൻറ് കലൈജ്ഞർ ടിവിയുടെ ജനറൽ മാനേജറായും സേവനമനുഷ്ഠിച്ചു. വിജയ് നായകനായ പുതിയ ഗീതെ എന്ന ചിത്രത്തിലൂടെയാണ് േഫ്ലാറൻറ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് കായൽ, കുംങ്കി, തൊടരി, താരാമണി, വി.ഐ.പി 2, പുതുവാഗ എൻമനസ് തങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.