കണ്ണൂരിലെ രാഷ്ട്രീയ നേതാവ് പന്ന്യന്നൂർ മുകുന്ദനായി സുരാജ്; ഹിഗ്വിറ്റ’ ട്രെയിലർ
സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹേമന്ത് ജി.നായർ കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് 'ഹിഗ്വിറ്റ'. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് ഇറങ്ങി. കണ്ണൂരുള്ള പന്ന്യന്നൂർ മുകുന്ദൻ എന്ന രാഷ്ട്രീയ നേതാവായിട്ടാണ് സുരാജ് എത്തുന്നത്. ചിത്രം സസ്പെൻസ് ത്രില്ലറാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതുവരെ കാണത്ത വേഷ-ഭാവ പകർച്ചയിലാണ് സുരാജ് ചിത്രത്തിൽ എത്തുന്നതെന്നും ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.
ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു.സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ തുടങ്ങിയവരും
നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.