Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യമായ ചോദ്യങ്ങൾ! നൃത്ത റിയാലിറ്റി ഷോക്കെതിരെ ബാലാവകാശ കമീഷന്റെ നോട്ടീസ്
ജനപ്രിയ നൃത്ത റിയാലിറ്റി ഷോയായ സൂപ്പർ ഡാൻസർ ചാപ്റ്റർ 3ക്കെതിരെ ദേശീയ ബാലാവകാശ കമീഷന്റെ നോട്ടീസ്. പ്രായപൂർത്തിയാകാത്ത കുട്ടിയോട് മാതാപിതാക്കളെ കുറിച്ച് അസഭ്യമായ ചോദ്യങ്ങൾ ചോദിച്ചതിനെ തുടർന്നാണ് ബാലാവകാശ കമീഷൻ നോട്ടീസ് അയച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ചാനൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഷോയിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചതിന്റെ കാരണവും തേടിയിട്ടുണ്ട്. കുട്ടികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങൾ ചോദിക്കാൻ പാടില്ലെന്നും കമീഷൻ നോട്ടീസിൽ പറയുന്നു.
ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയാണ് സൂപ്പർ ഡാൻസർ ചാപ്റ്റർ 3. ബോളിവുഡ് താരമായ ശിൽപ ഷെട്ടി, കൊറിയോഗ്രാഫർ ഗീത കപൂർ, സംവിധായകൻ അനുരാഗ് ബസു എന്നിവരാണ് ഷോയുടെ വിധി കർത്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.