ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖിന്റെ പത്താനെതിരായ പ്രതിഷേധം തെരുവിൽ
ഇന്ദോർ: ഷാരൂഖ് ഖാൻ നായകനാവുന്ന പത്താൻ സിനിമക്കെതിരായ തെരുവിൽ പ്രതിഷേധം . സിനിമയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. മധ്യപ്രദേശിലെ ഇന്ദോറിൽ പ്രതിഷേധക്കാനെത്തിയവർ ഷാരൂഖിന്റെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.
നേരത്തെ മധ്യപ്രദേശിൽ നിന്നുള്ള മന്ത്രിയായ നരോട്ടം മിശ്ര ഗാനത്തിലെ സീനുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. കാവി നിറമുള്ള ബിക്കിനി ഗാനത്തിൽ ബോളിവുഡ് നായിക ദീപിക പദുക്കോൺ ഉപയോഗിച്ചതിനേയും അദ്ദേഹം വിമർശിച്ചിരുന്നു. സിനിമ മധ്യപ്രദേശിൽ നിരോധിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഷാരുഖാനെതിരെ പ്രതിഷേധിക്കാൻ വീർ ശിവാജി ഗ്രൂപ്പാണ് തെരുവിലിറങ്ങിയത്. സിനിമ നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സിനിമയിലെ ഒരു ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഇവരുടെ ആരോപണം. അടുത്ത ജനുവരിയിലാണ് പത്താൻ തിയറ്ററുകളിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.